X

ഫാഷന്‍ ഷോയില്‍ ഹിജാബ് അവതരിപ്പിച്ച ഡിസൈനര്‍ക്കും ഭര്‍ത്താവിനും തടവ് ശിക്ഷ

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന ജനങ്ങളില്‍ നിന്നും ഇരുവരും ചേര്‍ന്ന് 60 മില്ല്യന്‍ ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്‌

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഹിജാബ് സ്റ്റൈല്‍ കളക്ഷനുമായി എത്തി ചരിത്രം രചിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള മുന്‍നിര ഫാഷന്‍ ഡിസൈനറായ അനീസ ഹസിബാനെയും ഭര്‍ത്താവിനേയും വഞ്ചനാക്കുറ്റത്തിന് 18 വര്‍ഷത്തേക്ക് ജയിലലടച്ചു. അവരുടെ യാത്രാ ഏജന്‍സിയായ ‘ഫസ്റ്റ് ട്രാവല്‍’ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന ജനങ്ങളില്‍ നിന്നും ഇരുവരും ചേര്‍ന്ന് 60 മില്ല്യന്‍ ഡോളര്‍ തട്ടിയെടുത്തതായി പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു.

‘ഡി ജെക്കാര്‍ത്ത’ എന്ന പേരില്‍ അനീസ അവതരിപ്പിച്ചിരുന്ന കളക്ഷനുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബര രൂപകല്‍പ്പനകളുടെ ചാരുതകൊണ്ട് ഇസ്ലാമിക് ഫാഷന്റെ നേതാവ് എന്നാണ് അവര്‍ അറിയപ്പെടുന്നത്. പങ്കെടുത്ത ഫാഷന്‍ ഷോയിലെല്ലാം വളരെയധികം ജനസമ്മിതി നേടിയ ഡിസൈനറാണ് അനീസ. 2015ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ബെസ്റ്റ് ഫാഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡും അനീസ നേടിയിരുന്നു.

This post was last modified on May 31, 2018 10:19 am

Related Post
Leave a Comment