X

യസീദി സ്ത്രീകളെ വംശഹത്യയിൽ നിന്നും രക്ഷിക്കുക ലക്ഷ്യം: നോബൽ സമ്മാനജേതാവ് നാദിയ മുറാദ്

മനുഷ്യാവകാശ പ്രവർത്തകനായ യുഎസ് പൗരൻ ആബിദ് ഷംദീനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. യസീദി സ്ത്രീകൾക്കു വേണ്ടിയുള്ള പോരാട്ടം താൻ തുടരുമെന്നും നാദിയ വ്യക്തമാക്കി.

തനിക്ക് തന്റെ ജനതയെ കൂട്ടക്കൊലകളിൽ നിന്നു രക്ഷിക്കണമെന്ന് നോബൽ സമ്മാന ജേതാവ് നാദിയ മുറാദ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായിരുന്ന നാദിയ മുറാദ് അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ജർമനിയിലെത്തുകയായിരുന്നു. പിന്നീട് ലൈംഗികാക്രമണങ്ങള്‍ക്കും ലൈംഗിക അടിമത്തത്തിനും എതിരായ പ്രവർത്തനങ്ങളിൽ വ്യാപൃതയായി ഈ യസീദി വംശജയായ യുവതി. വടക്കൻ ഇറാഖിലെ ഒരു ഗ്രാമത്തിലായിരുന്നു നാദിയ മുറാദിന്റെയും കുടുംബത്തിന്റെയും താമസം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തന്റെ അമ്മയെയും ആറ് സഹോദരന്മാരെയും അറുത്ത് കൊല്ലുന്നത് കണ്ടു നിൽക്കേണ്ടി വന്നിരുന്നു നാദിയയ്ക്ക്.

അയ്യായിരത്തോളം പേരാണ് ആ കാലയളവിലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഏഴായിരത്തോളം സ്ത്രീകളെയും കുട്ടികളെയും ജീവനോടെ പിടികൂടി. ഇവരെ ലൈംഗിക അടിമകളാക്കി മാറ്റി. അതിക്രൂരമായ ലൈംഗികപീഡനങ്ങൾക്ക് ഇവർക്കൊപ്പം നാദിയയും ഇരയായി. ഇപ്പോഴും പതിനായിരങ്ങൾ ഇത്തരത്തിൽ അടിമകളായി ജീവിക്കുകയാണ്. ഇവരെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നാദിയ മുറാദ് നോബൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യത്തെ പ്രതികരണത്തിൽ വ്യക്തമാക്കി.

ഒമ്പത് വയസ്സുള്ള പെൺകുട്ടികൾ പോലും ലൈംഗിക അടിമകളാക്കപ്പെട്ടിരിക്കുന്നതായി നാദിയ മുറാദ് പറഞ്ഞു. ലൈംഗിക ആക്രമണങ്ങൾക്കെതിരെ വലിയ പ്രചാരണങ്ങളാണ് നാദിയ മുറാദ് രക്ഷപ്പെട്ടെത്തിയ ശേഷം നടത്തിയത്. തന്റെ അനുഭവങ്ങൾ വിവരിച്ച് രണ്ട് പുസ്തകം (The Last Girl: My Story of Captivity, My Fight Against the Islamic State) പുറത്തിറക്കി. ഓൺ ഹെർ ഷോൾഡേഴ്സ് എന്നൊരു ഡോക്യുമെന്ററിയും പുറത്തിറങ്ങാനിരിക്കുന്നു.

നിലവിൽ മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയവർക്കു വേണ്ടി ശബ്ദമുയർത്തുന്ന ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസ്സഡറാണ് നാദിയ. മനുഷ്യാവകാശ പ്രവർത്തകനായ യുഎസ് പൗരൻ ആബിദ് ഷംദീനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. യസീദി സ്ത്രീകൾക്കു വേണ്ടിയുള്ള പോരാട്ടം താൻ തുടരുമെന്നും നാദിയ വ്യക്തമാക്കി.

സമാധാന നോബൽ‌ ഡെനിസ് മുക്‌വെഗെക്കും നാദിയ മുറാദിനും: യുദ്ധകാല ലൈംഗികാക്രമണങ്ങൾക്കെതിരായ ചെറുത്തു നിൽപ്പിന്

എന്റെ അമ്മയുടെയും സഹോദരന്റെയും ശവശരീരങ്ങള്‍ പരിശോധിക്കപ്പെടാതെ കിടക്കുന്നത് എന്തുകൊണ്ട്?

ഐഎസിന്റെ ലൈംഗിക അടിമ; ഇപ്പോള്‍ നോബേല്‍ ജേതാവ്; നാദിയ മുറാദിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല/ വീഡിയോ

This post was last modified on October 6, 2018 5:57 pm