X

കളിക്കുന്നതിനിടെ 12 വയസ്സുകാരൻ 10,000 വർഷം പഴക്കമുള്ള മാമോത്തിന്റെ പല്ല് കണ്ടെത്തി

കുറഞ്ഞത് പതിനായിരം കൊല്ലമെങ്കിലും മുമ്പ് വംശനാശം സംഭവിച്ച വോളി മാമത്തുകളുടെ പല്ലാണ് പയ്യൻ കണ്ടെത്തിയത്.

മില്ലേഴ്സ്ബർഗിലെ ഒരു റിസോർട്ടില്‍ അവധിക്കാല ആഘോഷത്തിലായിരുന്നു ഓഹിയോക്കാരനായ ജാക്സൺ ഹെപ്നർ. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയില്‍ തടഞ്ഞത് അമൂല്യമായ ഒരു വസ്തുവാണെന്ന് അവനറിഞ്ഞില്ല. ഒരു പാലത്തിനരികിൽ നിന്ന് ഫോട്ടോകളെടുക്കുകയായിരുന്നു ജാക്സനും കുടുംബവും. പെട്ടെന്നാണ് നദിക്കരയിൽ പ്രത്യേക ആകൃതിയിലുള്ള എന്തോ ഒന്ന് അവന്റെ ശ്രദ്ധയിൽ പെട്ടത്. ആ സാധനവും കൈയിലെടുത്ത് അവൻ ചിത്രങ്ങളെടുപ്പിച്ചു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പയ്യൻ ഷെയർ ചെയ്തു. ഇവിടെ നിന്നാണ് ജാക്സൺ കണ്ടെത്തിയത് ഒരമൂല്യ വസ്തുവാണെന്ന് തിരിച്ചറിയപ്പെട്ടത്.

കുറഞ്ഞത് പതിനായിരം കൊല്ലമെങ്കിലും മുമ്പ് വംശനാശം സംഭവിച്ച വോളി മാമോത്തുകളുടെ പല്ലാണ് പയ്യൻ കണ്ടെത്തിയത്.

പയ്യൻ ഒരു ഉദ്ഘനന വിദഗ്ധന്റെ ഭാഷയിലാണ് തന്റെ കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ വിവരിച്ചത്. ഭാഗികമായി നദിക്കരയിൽ പൂഴ്ന്നി നിൽക്കുന്ന നിലയിലാണ് പല്ല് കണ്ടതെന്ന് അവൻ എഴുതി. കൂടാതെ സ്ഥലത്തിന്റെ ഒരു സ്കെച്ചും അവർ വരച്ചുചേർത്തിരുന്നു.

This post was last modified on August 15, 2019 10:43 pm