X

സൗദിക്ക് നേരെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണ ശ്രമം

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണശ്രമമെന്നാണ് റിപ്പോര്‍ട്ട്.

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി വിമതർ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോർട്ട്. ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആയുധം നിറച്ച രണ്ട് ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തതായി അറബ് സഖ്യസേനവക്താവ് കേണൽ തുർക്കി അൽമാലികി പ്രതികരിച്ചു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണശ്രമമെന്നാണ് റിപ്പോര്‍ട്ട്. സഖ്യസേനയുടെ നേതൃത്വത്തിൽ യമനിൽ സൈനീം നീക്കം നടക്കുന്നതിനിടെയാണ് ആക്രമണ ശ്രമം. അബ്ഹയിലെ വ്യോമസേന കേന്ദ്രമാണ് ഹൂതികൾ ലക്ഷ്യം വെച്ചതെന്ന് അവരെ അനുകൂലിക്കുന്ന ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യെമന്‍ തലസ്ഥാനമായി സനാ ഉൾപ്പെടെ രാജ്യത്തിന്റെ വലിയൊരു വിഭാഗം നിയന്ത്രണം വിമതരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം പല തവണ സൗദി അതിർത്തിയായ നജ്റാനിലെയും ജീസാനിലെയും വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണശ്രമങ്ങൾ നടന്നിരുന്നു.

വടക്കൻ യമൻ നഗരങ്ങളിൽ സൗദി സഖ്യ സേന ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണത്തിന് ശ്രമം നടന്നത്. അതേസമയം, ഒരു പടികൂടി കടന്ന സൗദിക്ക് നേരെ ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള നടപടികൾക്ക് ഹുതി വിമതർ മുതിർന്നതോടെ ഷിയാ ശക്തി കേന്ദങ്ങളായ സൗദി, യുഎസ് സഖ്യത്തിന് വലിയ ഭീഷണിയാണ് നേരിടുന്നത്.

സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്

 

This post was last modified on June 11, 2019 2:22 pm