X

സ്വീഡനില്‍ ബലാല്‍സംഗ നിയമത്തിന് ഭേദഗതി; ലൈംഗിക ബന്ധത്തിന് സ്പഷ്ടമായ സമ്മതം വേണമെന്ന് പുതിയ നിയമം

സമൂഹം എപ്പോഴും ഇരകളോടൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ല് അംഗീകരിക്കപ്പെടുന്നപക്ഷം 2018 ജൂലൈ ഒന്നുമുതല്‍ നടപ്പിലാവും.

ആരോപണം തെളിയിക്കാനുള്ള ചുമതല പ്രതിയില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ബലാല്‍സംഗ നിയമം ഭേദഗതി ചെയ്യാന്‍ സ്വീഡന്‍ തയ്യാറെടുക്കുന്നു. ലൈംഗിക ബന്ധത്തിന് സ്പഷ്ടമായ സമ്മതം ആവശ്യമാണെന്നും നിയമം അനുശാസിക്കുന്നു. നിയമഭേദഗതിക്ക് വേണ്ടി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് നിയമപരമായ പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ഇസബെല്ല ലൗവിന്‍ പറഞ്ഞു.

ബില്ല് വ്യാഴാഴ്ച പാര്‍ലമെന്റ് അംഗീകരിക്കും എന്ന് ലൗവിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരാള്‍ ഭീഷണിപ്പെടുത്തുകയോ ആക്രമണം നടത്തുകയോ ചെയ്തു എന്ന് തെളിയിക്കുന്നപക്ഷം മാത്രമേ ബലാല്‍സംഗത്തിന് അയാളെ വിചാരണ ചെയ്യാന്‍ സാധിക്കു എന്നതാണ് നിലവിലുള്ള നിയമം. പുതിയ നിയമപ്രകാരം വാദി അയാളുടെയോ അവളുടെയോ വ്യക്തമായ വാചിക അനുമതി നല്‍കുകയോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാത്തപക്ഷം ബലാല്‍സംഗം തെളിയിക്കപ്പെടാം.

2014ല്‍ തന്റെ സര്‍ക്കാര്‍ രൂപീകരിച്ച മുതല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ചരിത്രമപരമായ പരിഷ്‌കാരമാണ് ഇപ്പോള്‍ നടപ്പിലാവുതെന്ന് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വെന്‍ പറഞ്ഞു. സമൂഹം എപ്പോഴും ഇരകളോടൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ല് അംഗീകരിക്കപ്പെടുപക്ഷം 2018 ജൂലൈ ഒന്നുമുതല്‍ നടപ്പിലാവും.

 

.