X

ടെക്സാസിൽ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്പ്പ്, 20 പേർ കൊല്ലപ്പെട്ടു, അക്രമത്തിന് പിന്നിൽ 21 കാരൻ

കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേൾവി സംരക്ഷണ ഉപകരണം ഉൾപ്പെടെ ധരിച്ചാണ് അധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്.

യുഎസ് സ്റ്റേറ്റുകളിലൊന്നായ ടെക്സാസിലെ എൽ പാസോയിൽ ആഗോള റീട്ടെൽ വ്യാപാര ശൃംഗലയായ വാൾമാർട്ടിന്റെ സ്റ്റോറിൽ വെടിവയ്പ്പ്. ടെക്സാസിന്‍റെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്ന് ഗവർണർ ഗര്‍ഗ്ഗ് അബോട്ട് വിശേഷിപ്പിച്ച അക്രമത്തിൽ 20 പേർ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേറ്റതായും ദി ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമത്തിൽ 21 കാരനെ പോലീസ് പിടികൂടി. ഷോപ്പിലെത്തിയ ഇയാൾ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇയാള്‍ മാത്രമാണ് അക്രമത്തിന് പിന്നിലെന്നാണ് ഗവർണർ നൽകുന്ന സൂചന. മെക്സിക്കൻ- അമേരിക്കൻ അതിര്‍ത്തിയിൽ‍ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ സിസിലോ വിസ്റ്റാ മാളിന് സമിപത്തെ വാള്‍മാർട്ട് സ്റ്റോറിലായിരുന്നു സംഭവം.

അലെൻ നഗരത്തിലെ ദല്ലാസ് സനിവാസിയാ പാട്രിക്ക് ക്രൂസിസ് ആണ് അക്രമം നടത്തിയ യുവാവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേൾവി സംരക്ഷണ ഉപകരണം ഉൾപ്പെടെ ധരിച്ചാണ് അധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്. പ്രാദേശിക സമയം ശനിയാഴ്ച 10.30 ന് അക്രമം അരങ്ങേറിയപ്പോൾ ഉപഭോക്താക്കൾ ഉൾപ്പെടെ വലിയൊരു സംഘം സ്റ്റോറിലുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?

This post was last modified on August 4, 2019 7:08 am