X

കൊടുംതണുപ്പിൽ 18മാസം പ്രായമായ കുഞ്ഞുൾപ്പെടെ ഒൻപതംഗ അഭയാർത്ഥികൾ ഇംഗ്ലീഷ് ചാനലിൽ; രക്ഷാ പ്രവർത്തനം/ വീഡിയോ

മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലിലായിരുന്നു അവശ നിലയിലായ സംഘത്തെ കണ്ടെത്തിയത്.

തെക്കു-കിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള ഡോവര്‍ തീരത്തിന് സമീപത്തുനിന്നും മുന്നു വയസ്സുകാരി ഉള്‍പ്പെട്ട അഭയാര്‍ത്ഥി സംഘത്തെ രക്ഷപ്പെടുത്തി. ചെറുബോട്ടിലെത്തിയ പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒൻപത് പേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കെന്റ് കോസ്റ്റ് ഗാര്‍ഡ്, അതിര്‍ത്തി രക്ഷാ സേന എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയത്. ഇവര്‍ സുരക്ഷിതാരാണെന്നും അധികൃതര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലിലായിരുന്നു അവശ നിലയിലായ സംഘത്തെ കണ്ടെത്തിയത്. ഒരു പുരുഷന്റെ നേതൃത്വത്തിലുള്ള രണ്ട് കുടുംബങ്ങളായിരുന്ന സംഘത്തില്‍ നാലു പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമാനമായ രീതികളിലൂടെ 110 പേരാണ് ഈ മാസം കെന്റ് തീരത്തെത്തിയതെന്നാണ് വിവരം.

ഇറാന്‍ സ്വദേശികളാണ് ഇവരെന്നാണ് അവകാശപ്പെടുന്നതെന്നും അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി കപ്പല്‍ ചാനലില്‍ ചെറു ബോട്ടുകളെ സൂക്ഷിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മനുഷ്യക്കടത്ത് സംഘമാണ് ഇവരെ ഇത്തരത്തിൽ എത്തിച്ചതെന്നാണ് നിഗമനം. അഭയാർത്ഥികളം ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു.

This post was last modified on November 28, 2018 9:32 am