X

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാതിരിക്കാന്‍ മാര്‍ക്ക് തിരുത്തിയ മെഡിക്കല്‍ കോളജ് ഇത്തവണ തിരുത്തിയത് ചരിത്രം

കഴിഞ്ഞ വർഷത്തെ ചില വെളിപ്പെടുത്തലുകൾക്ക് ശേഷം ‘പെണ്‍ അപേക്ഷകര്‍ക്കെതിരെയുള്ള അന്യായമായ പെരുമാറ്റം നിർത്തലാക്കാനുള്ള’ തീരുമാനമാണ് ഇത്തരമൊരു ഫലത്തിന് കാരണമെന്ന് സർവകലാശാല അറിയിച്ചു.

ജപ്പാനിലെ ഒരു മെഡിക്കൽ സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷയിൽ പെണ്‍കുട്ടികള്‍ നേട്ടംകൊയ്തു. കഴിഞ്ഞ വർഷം ആണ്‍കുട്ടികള്‍ക്ക് അന്യായമായി മാര്‍ക്ക് നല്‍കി പ്രവേശനം പൂര്‍ത്തിയാക്കി വിവാദത്തിലായ ടോക്കിയോയിലെ ജുന്‍റെൻഡോ സർവകലാശാലയാണിത്. ഈ വർഷമാദ്യം പ്രവേശന പരീക്ഷ എഴുതിയ 1,679 പെണ്‍കുട്ടികളിൽ 139 (8.28%) പേർ വിജയിച്ചു. 2,202 ആണ്‍കുട്ടികളില്‍ അത് 7.72% എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷത്തെ ചില വെളിപ്പെടുത്തലുകൾക്ക് ശേഷം ‘പെണ്‍ അപേക്ഷകര്‍ക്കെതിരെയുള്ള അന്യായമായ പെരുമാറ്റം നിർത്തലാക്കാനുള്ള’ തീരുമാനമാണ് ഇത്തരമൊരു ഫലത്തിന് കാരണമെന്ന് സർവകലാശാല അറിയിച്ചു. പരീക്ഷാഫലങ്ങളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയ നിരവധി മെഡിക്കൽ സ്കൂളുകളിൽ ഒന്നുമാത്രമാണ് ജുന്‍റെൻഡോ. ആദ്യമായി പരീക്ഷയെഴുതുന്ന ആണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍ഗണന നല്‍കുന്ന രീതിയാണ് അവര്‍ അവലംബിച്ചു പോന്നിരുന്നത്

നാടുവിട്ടോടുന്ന ലോകജനതയുടെ എണ്ണം 70 ദശലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തുര്‍ക്കി

മെഡിക്കൽ സ്കൂളിന്‍റെ ഡീനായ ഹിരോയുകി ഡൈഡ ഈ വിവേചനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ‘സ്ത്രീകൾ പുരുഷന്മാരേക്കാൾ വേഗത്തിൽ പക്വത പ്രാപിക്കുകയും മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആണ്‍ അപേക്ഷകരെ സഹായിക്കുന്നത്’- എന്നാണ് അദ്ദേഹത്തിന്‍റെ വാദം. ടോക്കിയോ മെഡിക്കൽ കോളേജില്‍ ഒരു ദശകത്തിലേറെയായി പരീക്ഷകളെല്ലാം ആണ്‍കുട്ടികള്‍ക്ക് അനുകൂലമായാണ് നടത്തുന്നതെന്ന് കഴിഞ്ഞ വർഷം ‘യോമിയൂരി ഷിംബൂൺ’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതിനു ശേഷമാണ് ഈ സെക്സിസ്റ്റ് നയം പുറംലോകം അറിയുന്നതും വ്യാപകമായ വിമര്‍ശങ്ങള്‍ക്ക് കാരണമാകുന്നതും.

ടോക്കിയോ മെഡിക്കൽ സ്കൂളില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം (20.4%) ആണ്‍കുട്ടികകളേക്കാൾ 0.4% കൂടുതലാണെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവേചനം നടന്ന കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 2.9% – 9% എന്നിങ്ങനെയായിരുന്നു.

This post was last modified on June 20, 2019 12:05 pm