X

ഗുജറാത്തില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുമോ?

കശ്മീരിലെ പെല്ലറ്റ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ ദിവസവും പുറത്തെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് എടിഎം സെക്യൂരിറ്റി സ്റ്റാഫ്  ആയ റിയാസ് ഷാ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്. 360 പെല്ലറ്റുകള്‍ ആണ് റിയാസിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.

പെല്ലറ്റ് പ്രയോഗിക്കുന്നത്  ഒഴിവാക്കണം എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയ മുന്‍ ആര്‍മി ഓഫീസര്‍ അജ്മീര്‍ സിംഗിന് നേരെയുണ്ടായത് കപട ദേശീയ വാദികളുടെ  ആക്രമണമായിരുന്നു.

കശ്മീരിലെ സിവിലിയന്‍ ഏരിയയില്‍ നിന്നും നിന്നും ആര്‍മി പിന്‍വാങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് അവകാശപ്പെടുന്ന നമ്മള്‍ എന്തിനാണ് അവിടെത്തെ പ്രശ്നങ്ങളോടു മുഖം തിരിക്കുന്നത് എന്നും കശ്മീരില്‍ നിരവധി പേരുടെ കാഴ്ച അപഹരിച്ച പെല്ലറ്റ് ആക്രമണം ഗുജറാത്തില്‍ നടത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/pCLeac

Related Post
Leave a Comment