X

ചരിത്രത്തില്‍ ഇന്ന്: റൈറ്റ് സഹോദരന്മാരും കിംഗ് ജോംഗ് രണ്ടാമനും

1903 ഡിസംബര്‍ 17 
റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തുന്നു

ഓര്‍വില്‍സ് , വില്‍ബര്‍ റൈറ്റ് സഹോദരന്മാര്‍ ലോകചരിത്രത്തില്‍ സ്ഥാനം നേടിയ ദിവസമാണ് 1903 ഡിസംബര്‍ 17. ഈ ദിവസമാണ് റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ എയ്ല്‍ഫ് പ്രൊപ്പല്ലെസ് വിമാനം ആദ്യമായി പറത്തുന്നത്. വടക്കന്‍ കരോലോനയ്ക്കടുത്ത് കിറ്റി ഹോക്കിലേക്കാണ് ഈ ചരിത്രസംഭവം അരങ്ങേറിയത. ചരിത്രത്തിലാദ്യമായി വിജയകരമായി നടത്തിയ ആകാശ സഞ്ചാരമായിരുന്നു ഇത്. 20 അടി ഉയരത്തിലായി വെറു പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ഈ വിമാനം ആകാശത്ത് പറന്നത്. പിന്നീട് ലോകത്തിന്റെ ഗതിയെ ഉയരത്തിലേക്ക് പറത്തിവിടാന്‍ റൈറ്റ് സഹോദരന്മാര്‍ക്ക് തങ്ങളുടെ കണ്ടുപിടുത്തംകൊണ്ട് സാധിച്ചു.

2011 ഡിസംബര്‍17
ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ്-II അന്തരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തരകൊറിയയുടെ ഏകാധിപതി കിംഗ് ജോംഗ് രണ്ടാമന്‍ 2011 ഡിസംബര്‍ 17 ന് അന്തരിച്ചു. 1994 മുതല്‍ കിംഗ് ജോംഗ് ഉത്തര കൊറിയയെ തന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കി വരികയായിരുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കിംഗിന്റെ ഭരണകാലത്ത് കൊറിയയില്‍ നടക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നിരന്തരം ആരോപിച്ചിരുന്നു. കിംഗ് ജോണ്‍ ജനിക്കുന്നത് സോവിയറ്റ് യൂണിയനിലാണ്. പിതാവിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഉത്തര കൊറിയയുടെ ഭരണനേതൃത്വത്തില്‍ എത്തുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on December 17, 2014 11:12 am