അഴിമുഖം പ്രതിനിധി
വന്‍ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരികയും ബിജെപിയില്‍ നിന്ന് പുറത്തു പോകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ബി എസ് യെദ്യൂരപ്പയെ കര്‍ണാടകയില്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി നിയമിതനായി.
നാല് വര്‍ഷം മുമ്പാണ് നാലുദശാബ്ദത്തെ ബന്ധം അവസാനിപ്പിച്ച് യെദ്യൂരപ്പ പാര്‍ട്ടിക്ക് പുറത്തു പോയത്. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് 2014-ല്‍ അദ്ദേഹം ബിജെപിയില്‍ തിരിച്ചെത്തി.
ഇതിനിടയില്‍ അദ്ദേഹം സ്വന്തമായി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിക്കുകയും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയും ചെയ്തു.
2013-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കര്‍ണാടകയില്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ബിജെപിയുടെ കനത്ത തോല്‍വിക്കു കാരണം യെദ്യൂരപ്പ പുറത്തു പോയതാണെന്ന നിരീക്ഷണം ഉണ്ടായിരുന്നു. ലിങ്കായത്ത് സമുദായത്തിലെ പ്രബലനായ നേതാവാണ് യെദ്യൂരപ്പ.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കേശവ് പ്രസാദ് മൗര്യയേയും അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒബിസി മുഖമാണ് മൗര്യ.
This post was last modified on April 8, 2016 4:40 pm
Leave a Comment