X

നിങ്ങള്‍ സുന്ദരിയാണോ വിരൂപയാണോ എന്ന് മാര്‍ക്കിടേണ്ടത് സോഷ്യല്‍ മീഡിയ അല്ല

സോഷ്യല്‍ മീഡിയ നിങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത്? നിങ്ങളുടെതായ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടുകഴിഞ്ഞാല്‍ എന്തായിരിക്കും അതിനു വരുന്ന പ്രതികരണങ്ങള്‍. നിങ്ങള്‍ മേക് അപ്പൊന്നും ഉപയോഗിക്കാതെ യഥാതഥമായ ചിത്രമാണ് ഇടുന്നതെങ്കില്‍, പരിഹാസങ്ങളും ആക്ഷേപങ്ങളും കൊണ്ട് മറ്റുള്ളവര്‍ നിങ്ങളെ പൊതിയും. ഇനി, മേക് അപ് ഉപയോഗിച്ച ശേഷമുള്ള ചിത്രം ഇട്ടുനോക്കൂ, ദുഷിച്ചവരില്‍ പകുതിയോളം നിങ്ങളെ സുന്ദരിയെന്ന് വിളിക്കുകയും, നിങ്ങളുടെ സൗന്ദര്യത്തെയും മേക് അപ്പിനെയും വാഴ്ത്തും, അതോടൊപ്പം തന്നെ മറ്റുള്ളവര്‍ ഇതിന്റെ പേരില്‍ കൂടുതല്‍ നിങ്ങളെ അപമാനിക്കും. ഇല്ലാത്ത സൗന്ദര്യം കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരിക്കും പരിധിപോലും വിട്ട് നിങ്ങളെ അപമാനിക്കുക. വാസ്തവതത്തില്‍ നിങ്ങളെന്തിനാണ് നിങ്ങളെ വിലയിരുത്താന്‍ മറ്റുള്ളവരെ അനുവദിക്കുന്നത്? നിങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് അവരുടേതായ സൗന്ദര്യമാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കും, അതിനോട് യോജിക്കുന്നതല്ലെങ്കില്‍ അവര്‍ നിങ്ങളെ വേട്ടയാടും, അതിന് അവരെ അനുവദിക്കണോ? നിങ്ങള്‍ സുന്ദരിയാണോ വിരൂപയാണോ, വെറുപ്പ് ഉളവാക്കുന്നവളാണോ എന്ന് തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ല, അതിനവര്‍ക്ക് അവകാശവുമില്ല. ‘യൂ ലുക്ക് ഡിസ്ഗസ്റ്റിങ്’ എന്ന പേരിലുള്ള ഈ ഷോട്ട് ഫിലിം കണ്ടുനോക്കൂ, നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം ഇതിലുണ്ട്, പരിഹാരവും.

http://www.dailyo.in/variety/you-look-disgusting-self-confidence-acne-makeup-social-media-my-pale-skin/story/1/4788.html

This post was last modified on July 6, 2015 1:11 pm

Related Post
Leave a Comment