X

ചത്ത പശുക്കളുമായുള്ള ദളിതരുടെ പ്രതിഷേധം; ചുക്കാന്‍ പിടിച്ചവരെ പരിചയപ്പെടാം

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒരു പ്രതിഷേധ രീതിയായിരുന്നു ദളിതര്‍ പശുക്കളുടെ അവശിഷ്ടങ്ങള്‍ഗുജറാത്തിലെ സുരേന്ദ്രനഗര്‍ കളക്ട്രേറ്റിനു സമീപം നിക്ഷേപിച്ചത്. തികച്ചും വ്യത്യസ്തവും അതേസമയം ശക്തമായതും. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കാന്‍ അവര്‍ സ്വീകരിച്ച നടപടി കുറിക്കു കൊല്ലുകയും ചെയ്തു.

ജൂലൈ 11ന് മോട്ടാ സമധിയാലായില്‍ നാലു ദളിതര്‍ ഗോരക്ഷകരാല്‍ ആക്രമിക്കപ്പെട്ടതിന്റെ പ്രതിഷേധമായിരുന്നു അത്. 

പ്രതിഷേധരീതിയ്ക്ക് നേതൃത്വം നല്‍കിയത് മൂന്നു പേരാണ്. നാധുഭായി പരമാര്‍, മഹേഷ്‌ ഭായി റാത്തോഡ്, ഹിരാഭായി ചൌട എന്നിവരായിരുന്നു അത്.

പ്രതിഷേധത്തില്‍ സമീപ പ്രദേശങ്ങളിലെ ദളിതരെക്കൂടി ഇതില്‍ ചേര്‍ത്തിരുന്നു, തങ്ങളുടെ കൂട്ടര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങള്‍ക്കു നേരെ പ്രതികരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എല്ലാവരും ഒത്തുകൂടി. വാട്സപ്, ഫെസ്ബുക്ക് എന്നിങ്ങനെ സാമൂഹ്യ മാധ്യമങ്ങളും ഇവര്‍ ഫലപ്രദമായി ഉപയോഗിച്ചു. പിന്നെയുണ്ടായത് രാജ്യം മുഴുവന്‍ ശ്രദ്ധിച്ച സമരരീതി.

അഞ്ച് വാഹനങ്ങളിലായി ചത്ത പശുക്കളുമായി എത്തിയായിരുന്നു പ്രതിഷേധം. ദളിത് കുടുംബത്തിനെ അപമാനിച്ചവ ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/rdtMGk

This post was last modified on July 23, 2016 9:37 pm

Related Post
Leave a Comment