X

കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി

കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ബീമാപള്ളി സ്വദേശി അൽ അമീനെയാണ് കാണാതായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. ഇയാൾക്കായി തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.