X

ഒക്ടോബര്‍ 8

ചരിത്രത്തിലെ വന്‍ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു ദിവസമാണിത്. 1871 ല്‍ ഈ ദിവസം അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ ഒരു വന്‍തീപിടുത്തമുണ്ടായി. നഗരത്തിന്റെ മൂന്നിലൊന്നുഭാഗമാണ് അന്ന് വെന്തു വെണ്ണീറായത്. 300 പേര്‍ മരിച്ചു. 90,000 പേര്‍ ഭവനരഹിതരായി. 17450 കെട്ടിടങ്ങള്‍ തകര്‍ന്നുതരിപ്പണമായി. ഇരുന്നൂറു ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഈ ദുരന്തംമൂലം ഉണ്ടായത്. 2005 ല്‍ ഇന്നത്തെ ദിവസം ഇന്ത്യയില്‍ കാഷ്മീരിലും, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും വന്‍ഭൂകമ്പം ഉണ്ടായി.

ചരിത്രത്തിലെ വന്‍ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു ദിവസമാണിത്. 1871 ല്‍ ഈ ദിവസം അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ ഒരു വന്‍തീപിടുത്തമുണ്ടായി. നഗരത്തിന്റെ മൂന്നിലൊന്നുഭാഗമാണ് അന്ന് വെന്തു വെണ്ണീറായത്. 300 പേര്‍ മരിച്ചു. 90,000 പേര്‍ ഭവനരഹിതരായി. 17450 കെട്ടിടങ്ങള്‍ തകര്‍ന്നുതരിപ്പണമായി. ഇരുന്നൂറു ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഈ ദുരന്തംമൂലം ഉണ്ടായത്.
2005 ല്‍ ഇന്നത്തെ ദിവസം ഇന്ത്യയില്‍ കാഷ്മീരിലും, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും വന്‍ഭൂകമ്പം ഉണ്ടായി. 73000 പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
ദക്ഷിണാഫ്രിക്ക വര്‍ണ്ണവിവേചനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ക്കു മേല്‍ ഉണ്ടായിരുന്ന സാമ്പത്തിക ഉപരോധം ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബഌ 1993 ല്‍ പിന്‍വലിച്ചതും, പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് 1996 ല്‍ ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ചതും ഈ ദിവസമാണ്.
അര്‍ജന്റീന പ്രസിഡന്റായിരുന്ന ജൂവാന്‍പെരോണ്‍ 1895 ല്‍ ജനിച്ചതും, വൈദ്യശാസ്ത്രത്തില്‍ 1984 ല്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സീഡര്‍മില്‍സ്റ്റീന്‍ 1927 ല്‍ ജനിച്ചതും, അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശ സമരങ്ങളിലെ മുന്നണിപോരാളി റവറണ്ട് ജസ്സി ജാക്ക്‌സണ്‍ 1941 ല്‍ ജനിച്ചതും ഇന്നത്തെ ദിവസത്തിലാണ്.

This post was last modified on November 29, 2016 12:05 pm