X

കരുണാനിധിയുടെ അസുഖത്തില്‍ “ഹൃദയം പൊട്ടി” 21 ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചതായി സ്റ്റാലിന്‍

ഒരു പ്രവര്‍ത്തകന്റെ പോലും ജീവന്‍ നഷ്ടപ്പെടുന്നത് കരുണാനിധിക്ക് താങ്ങാനാവില്ലെന്നും അണ്ണായുടേയും (അണ്ണാ ദുരൈ), കലൈഞ്ജറുടേയും അഭിമാനം കാത്തുസൂക്ഷിക്കും വിധം അച്ചടക്കത്തോടെ പ്രവര്‍ത്തകരകര്‍ പെരുമാറണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാധിയുടെ അവസ്ഥയില്‍ മനം നൊന്ത് 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചതായി മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മരണപ്പെടാന്‍ ഇടയായതിനാല്‍ തനിക്ക് അതീവ ദുഖമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

കരുണാനിധിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ‘കടുംകൈ’കളൊന്നും ആരും കാണിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു പ്രവര്‍ത്തകന്റെ പോലും ജീവന്‍ നഷ്ടപ്പെടുന്നത് കരുണാനിധിക്ക് താങ്ങാനാവില്ലെന്നും അണ്ണായുടേയും (അണ്ണാ ദുരൈ), കലൈഞ്ജറുടേയും അഭിമാനം കാത്തുസൂക്ഷിക്കും വിധം അച്ചടക്കത്തോടെ പ്രവര്‍ത്തകരകര്‍ പെരുമാറണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ചെന്നൈയില്‍ കാവേരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന്‍ വിജയും അടക്കമുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.