X

ഏഴ് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു; തിരിച്ചറിയാതിരിക്കാന്‍ തലയില്‍ വാഹനം ഓടിച്ചുകയറ്റി

യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കിയ അക്രമി സംഘം ഇവരെ തിരിച്ചറിയാതിരിക്കാനായി തലയിലൂടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു

ഹരിയാനയിലെ റോത്തക്കിലും നിര്‍ഭയ മോഡല്‍ പീഡനം. ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ തല തല്ലിത്തകര്‍ത്തതിന് ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. പീഡനത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കിയ അക്രമി സംഘം ഇവരെ തിരിച്ചറിയാതിരിക്കാനായി തലയിലൂടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.

മെയ് ഒമ്പതിനാണ് ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നത്. അന്നേ ദിവസം യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. അതേസമയം തങ്ങളുടെ അയല്‍പക്കക്കാരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡല്‍ഹിയില്‍ 23കാരിയായ ഫിസിയോ തെറാപ്പിസ്റ്റിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കുപ്രസിദ്ധമായ നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ സുപ്രിംകോടതി ശരിവച്ച് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് ഈ സംഭവം.

നിര്‍ഭയ കേസിന് ശേഷമാണ് രാജ്യത്തെ ബലാത്സംഗ കേസുകള്‍ക്കെതിരെയുള്ള നിയമം ശക്തമാക്കിയത്.

This post was last modified on May 13, 2017 5:34 pm

Related Post
Leave a Comment