X

27 ശതമാനം മുസ്ലിങ്ങളും ആക്രമണകാരികളെന്ന് ട്രംപ്

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തുടരുന്നു. 27 ശതമാനം മുസ്ലിങ്ങളും ആക്രമണോത്സുകരാണെന്നും അത് 35 ശതമാനമായാല്‍ യുദ്ധം നടത്തുമെന്നും ട്രംപ് ഫോക്‌സ് ന്യൂസില്‍ പറഞ്ഞു. 1.6 ബില്ല്യണ്‍ മുസ്ലിങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ജിഹാദികളായി ഉണ്ടാകില്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ട്രംപിന്റെ വിവാദ പ്രസ്താവന.

മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന ട്രംപ് അമേരിക്കയില്‍ എതിരാളികളില്‍ നിന്നും ലോകമെമ്പാടു നിന്നും വിമര്‍ശനമേറ്റുവാങ്ങുകയാണ്. ഇസ്ലാം നമ്മളെ വെറുക്കുന്നുവെന്ന് താന്‍ കരുതുന്നതായി അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അമേരിക്കയെ വെറുക്കുന്നവരെ രാജ്യത്തില്‍ പ്രവേശിക്കാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

This post was last modified on December 27, 2016 3:48 pm