അഴിമുഖം പ്രതിനിധി
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഫോണിലൂടെ അസഭ്യം പറഞ്ഞ മൂന്നുപേരെ പോലീസ് പിടികൂടി. മലപ്പട്ടം കുപ്പം സ്വദേശികളായ രണ്ട് യുവാക്കളും ഒരു മധ്യവയസ്കനുമാണ് പിടിയിലായത്. സംഭവത്തില്‍ ഡിജിപിക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരേയും താക്കീത് ചെയ്ത് വിട്ടയച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സാധനം വാങ്ങി ബാക്കി ലഭിച്ച അന്‍പത് രൂപ നോട്ടില്‍ ‘പ്ലീസ് കോള്‍ മീ’ എന്ന് എഴുതിയിരുന്ന നമ്പരില്‍ വിളിക്കുകയായിരുന്നു അവര്‍. താന്‍ ഡി.ജി.പിയാണെന്ന് മറുവശത്തു നിന്നും മറുപടി എത്തിയപ്പോള്‍ വിശ്വസിക്കാതെ അസഭ്യം പറയുകയായിരുന്നു. തെറിവിളി കൂടിയപ്പോള്‍ ഡിജിപി ഫോണ്‍ കട്ട് ചെയ്തെങ്കിലും സംഘം വീണ്ടും വിളിച്ച് അസഭ്യം തുടര്‍ന്നു. അതേ തുടര്‍ന്ന് ഡി.ജി.പി മൊബൈല്‍ നമ്പര്‍ സൈബര്‍സെല്ലിന് കൈമാറുകയും മയ്യില്‍ എസ്.ഐ ഇ.വി ഫായിസലിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ഇവരെ പിടികൂടുകയുമായിരുന്നു.
This post was last modified on December 27, 2016 2:39 pm