X

മുത്തച്ഛന്റെ തോക്കെടുത്ത് മൂന്നു വയസ്സുകാരി ചേച്ചിയെ വെടിവച്ചുകൊന്നു

അഴിമുഖം പ്രതിനിധി

മുത്തച്ഛന്റെ തോക്കെടുത്ത് മൂന്നു വയസ്സുകാരി ചേച്ചിയെ വെടിവച്ചു കൊലപ്പെടുത്തി. കിടപ്പുമുറിയിലെ നൈറ്റ് സ്റ്റാന്‍ഡില്‍ തിര നിറച്ച് അശ്രദ്ധമായി വച്ചിരുന്ന തോക്കാണ് ദുരന്തത്തിന് കാരണമായത്.

ഒമ്പതു വയസ്സുള്ള കിംബര്‍ലി റെയ്‌ലാന്റര്‍ ആണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് മുറിയിലെത്തിയ മുതിര്‍ന്നവര്‍ കണ്ടത് തലയ്ക്ക് വെടിയേറ്റ് കിടക്കുന്ന കുട്ടിയെയാണ്.

ഹെലികോപ്റ്ററില്‍ അലബാമയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കിംബര്‍ലി മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ കുട്ടികളുടെ മുത്തച്ഛന്‍ അലക്ഷ്യമായി തോക്ക് വച്ചശേഷം പുറത്തു പോയപ്പോഴാണ് ദുരന്തം. കുട്ടികളുടെ മുത്തശിയും അങ്കിളും വീട്ടിലുണ്ടായിരുന്നുവെങ്കിലും മുറിയില്‍ തോക്കുള്ള കാര്യം അറിഞ്ഞിരുന്നില്ല. പൊലീസ് ഇതുവരേയും ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.

അമേരിക്കയില്‍ അലക്ഷ്യമായി കുട്ടികള്‍ തോക്കു ദുരന്തങ്ങള്‍ സര്‍വസാധാരണമാണ്. ഈ വര്‍ഷം ജനുവരി ഒന്നിനുശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ കുട്ടിയാണ് കിംബര്‍ലി.

This post was last modified on December 27, 2016 3:39 pm

Related Post
Leave a Comment