കേരളത്തിലെ ജനപ്രതിധികള്‍ക്കെതിരെ 312 കേസുകള്‍ നിലവിലുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നിലവിലെഎംഎല്‍എമാരും എംപിമാരും കൂടാതെ മുന്‍ ജനപ്രതിനിധികളും ലിസ്റ്റിലുണ്ട്. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ കേസുകളുള്ള ജനപ്രതിനിധികളുടെ ആദ്യ സ്ഥാനത്ത് 4 സിപിഎം എംഎല്‍എമാരാണുള്ളത്. ഈ മാസം ഡിസംബര്‍ 14ാം തീയതിക്കകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണ് ഏറ്റവുമധികം കേസുകളുള്ളത്. കടകംപള്ളിയ്‌ക്കെതിരെ 24 കേസുകളാണുള്ളത്. ആന്റണി ജോണ്‍ എംഎല്‍എയുടെ പേരില്‍ 18 ഉം, സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ 15 ഉം എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പേരില്‍ 15 കേസുകളുമാണുള്ളത്. കേരളത്തില്‍ കുറ്റപത്രം നല്‍കാത്ത 131 കേസുകളും വിചാരണ നടക്കാത്തത് 181 കേസുകളുമുണ്ട്. കേസുകള്‍ 299 മജിസ്‌ട്രേറ്റ് കോടതികളിലും, 3 പ്രത്യേക കോടതികളിലും, 10 ജില്ലാ-സെഷന്‍സ് കോടതികളിലുമായിട്ടാണ് നടക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സുപ്രിം കോടതിയുടെ അമിക്കസ് ക്യൂറി, സീനിയര്‍ അഡ്വക്കേറ്റ് വിജയ് ഹസാരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യത്തെ ജനപ്രതിനിധികളുടെ പട്ടികയുള്ളത്.
അമിക്കസ് ക്യൂറി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കേരള ജനപ്രതിനിധികളെ പ്രതിപാദിക്കുന്ന ഭാഗം
.
.
.
രാജ്യത്താകെ ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ളത് 4122 കേസുകളാണ്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കാണ് (331 കേസുകള്‍). ഏറ്റവും കുറവ് ജാര്‍ഖണ്ഡില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍ക്കാണ്(160 കേസുകള്‍). കേസുകള്‍ രാജ്യത്തെ 1928 മജിസ്‌ട്രേറ്റ് കോടതികളിലും, 33 പ്രത്യേക കോടതികളിലും, 505 ജില്ലാ-സെഷന്‍സ് കോടതികളിലുമായിട്ടാണ് നടക്കുന്നത്
കേസുകള്‍ സെഷന്‍സ് കോടതികള്‍ക്കും മജിസ്‌ട്രേറ്റ് കോടതികള്‍ക്കുമായി വീതിച്ച് നല്‍കി എത്രയും വേഗം തീര്‍പ്പാക്കാന്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് നിര്‍ദ്ദേശം നല്‍കി. മുന്‍ എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും പ്രത്യേക പരിഗണന നല്‍കി കേസ് അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി 12 പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി 2107 ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാതെ വന്നതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നേരിട്ട് ഇടപെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അമിക്കസ് ക്യൂറി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്
(*ലൈവ് ലോ (www.livelaw.in) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്)
This post was last modified on December 5, 2018 2:22 pm
Leave a Comment