X

കേരളത്തില്‍ ഐസിസ് ക്ലാസ്സുകളില്‍ പങ്കെടുത്തത് 40 പേര്‍

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഐഎസിസ് ക്ലാസുകളില്‍ പങ്കെടുത്തത് 40 ഓളം പേര്‍. ഡല്‍ഹിയില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദില്‍ നിന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരം ലഭിച്ചത്. നിലവില്‍ കാണാതെയായ 21 പേര്‍ക്കൊപ്പം കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള 19 ആളുകള്‍ കൂടി ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു എന്നും ഉണ്ടായിരുന്നു അവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.യാസ്മിന്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ഐസിസ് ക്ലാസ്സുകളില്‍ പങ്കെടുത്തവരെ പോലീസ് നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.

പടന്നയില്‍ നിന്നും കാണാതായ അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനില്‍ നിന്നും രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചത്. അത് യാത്രാ ചെലവിനായി ആയിരുന്നു എന്നും യാസ്മിന്‍ പറയുന്നു. രാജ്യം വിട്ട മലയാളികള്‍ക്ക് യാത്രാ രേഖകള്‍ ഒരുക്കികൊടുത്തത് യാസ്മിനായിരുന്നു. വിമാനത്താവളത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യമായ സഹായങ്ങള്‍ യാസ്മിന്‍ വെളിപ്പെടുത്തി. മതപരിവര്‍ത്തനം ചെയ്ത സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയെന്നും യാസ്മിന്‍ സമ്മതിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment