X

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: അഞ്ച് സിപിഎമ്മുകാരെ കസ്റ്റഡിയിലെടുത്തു

ചോദ്യം ചെയ്യലിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്

കണ്ണൂര്‍ അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കുടുംബവഴക്കാണ് സന്തോഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎം അല്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.

Related Post
Leave a Comment