X

ഫിതൂറിലെ ചെമ്പന്‍ മുടിക്ക് 55 ലക്ഷം ചെലവ്, കത്രീനയെ ട്രോളി സോഷ്യല്‍ മീഡിയ

കത്രീന കൈഫും ആദിത്യ റോയ് കപൂറും ചേര്‍ന്നഭിനയിച്ച ഫിതൂര്‍ എന്ന ചിത്രമാണ്‌ ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. കാരണം വേറൊന്നുമല്ല. ചിത്രത്തില്‍ താരം ഉപയോഗിച്ചിരിക്കുന്ന ഹെയര്‍ കളറും അതിന്‍റെ ചിലവുമാണ്. കത്രീനയുടെ ബ്രൌണ്‍ നിറത്തിലുള്ള മുടിക്കായി ചിത്രത്തിന്റെഅണിയറ പ്രവര്‍ത്തകര്‍ ചെലവാക്കിയത് 55 ലക്ഷം രൂപയാണ്. കശ്മീറിലെ ചിനാര്‍ ഇലകളോട് സാമ്യമുള്ള ലുക്ക് ഡിസൈന്‍ ചെയ്തത് അഭിഷേക്  കപൂര്‍ ആയിരുന്നു. ലുക്കിന് യോജിക്കുന്ന ഹെയര്‍ കളറിനായി ലണ്ടനില്‍ നിന്നും സ്പെഷ്യലിസ്റ്റിനെ വരുത്തുകയായിരുന്നു. ഇക്കാര്യത്തിന് വേണ്ടിത്തന്നെ കത്രീനയ്ക്ക് ലണ്ടനിലേക്കും പറക്കേണ്ടി വന്നു. ഫസ്റ്റ് ക്ലാസ് ടിക്കറ്റും ഫൈവ് സ്റ്റാര്‍ താമസവും എല്ലാം കൂടിയാണ് 55 ലക്ഷത്തിലേക്ക് ചെലവെത്താന്‍ കാരണം എന്ന് അഭ്യൂഹങ്ങളുണ്ട്. എന്തായാലും കത്രീനയെയും ലക്ഷത്തിന്റെ കണക്കും വച്ച് ട്രോളുകള്‍ ഇറങ്ങിക്കഴിഞ്ഞു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.indiatimes.com/entertainment/bollywood/8-ways-india-could-ve-benefitted-from-the-55-lakhs-spent-on-katrina-kaif-s-red-hair-in-fitoor-249941.html

This post was last modified on January 29, 2016 9:00 am

Related Post
Leave a Comment