X

ഇന്ത്യയില്‍ 8.32 കോടി ബാലികമാര്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്നു

അഴിമുഖം പ്രതിനിധി

സന്തോഷകരമായ കുടുംബ ജീവിതം നയിക്കാനുള്ള അവസാനവട്ട ടിപ്‌സുകള്‍ അമ്മായിയില്‍ നിന്ന് കേള്‍ക്കുന്നതിനിടെ തന്നെ മെഹന്തിയില്‍ അന്തിമ മിനുക്കു പണികളും നടത്തുന്ന പതിനഞ്ചു വയസുകാരിയായ റിങ്കിയെയാണ് അവളുടെ വീട്ടിലെത്തിയപ്പോള്‍ ഗ്രാമത്തലവന്‍ കണ്ടത്. പ്രത്യക്ഷത്തില്‍ സന്തോഷകരമാണെന്ന് തോന്നുമെങ്കിലും ഈ നിഷ്ങ്കളങ്കയായ കൗമാരക്കാരി ഒരു നിയമലംഘനത്തിന് തന്റെ മാതാപിതാക്കള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.

നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായമായ 18 വയസ് എത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ വിവാഹിതരാകുന്ന 8.32 കോടി പെണ്‍കുട്ടികളില്‍ ഒരാളാണ് റിങ്കി. അവരില്‍ 16 ശതമാനം പെണ്‍കുട്ടികളും വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷം തന്നെ ഗര്‍ഭിയാകും.

കൂടുതല്‍ വായനയ്ക്ക്‌

http://timesofindia.indiatimes.com/india/8-32-cr-girls-got-married-before-legal-age-in-India/articleshow/47536194.cms 

This post was last modified on June 4, 2015 2:49 pm