X

കടകംപള്ളി ഭൂമി തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് വ്യക്തമെന്ന് സിബിഐ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി സിബിഐ. തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ആറ് കരാറുകളില്‍ സലിം രാജിന്റെ പേരുണ്ടെന്നും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണ് ഗൂഢാലോചന നടന്നിട്ടുളഅളതെന്നും സിബിഐ പറയുന്നു.

ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിവരം. കൂടാതെ തട്ടിപ്പില്‍ ഇടനിലക്കാരാനായ സികെ ജയറാമിന് ടൈറ്റാനിയം കേസുമായുംം ബന്ധമുണ്ടെന്നാണ് സൂചന. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് ഉന്നതര്‍ക്ക് വേണ്ടിയാണെന്നാണ് സിബിഐ കരുതുന്നത്. ഇയാളുടെ ഉന്നതതല ബന്ധങ്ങള്‍ അന്വേഷിക്കാനും അന്വേഷണോദ്യോഗസ്ഥര്‍ ഉദ്ദേശിക്കുന്നുണ്ട്.

സലിം രാജ് ഉള്‍പ്പെടെ ഏഴ് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ വെറും ചെറുകിട മത്സ്യങ്ങളാണെന്നും വന്‍ സ്രാവുകളെ കുടുക്കാന്‍ ഇവരുടെ കസ്റ്റഡി ആവശ്യമാണെന്നും ഇന്നലെ സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഔദ്ധ്യോഗിക പദവി ദുരുപയോഗം ചെയ്താണ് സലിം രാജ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ വാദം.
ഇതിനിടെ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടിയു സൂരജിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കേസില്‍ ആരോപണവിധേയനായെങ്കിലും നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ ടിയു സൂരജ് വിസമ്മതിച്ചിരുന്നു.

This post was last modified on December 27, 2016 3:10 pm