X

ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ടുപേരും പുരുഷന്‍മാര്‍

അഴിമുഖം പ്രതിനിധി

ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ടുപേരും പുരുഷന്‍മാര്‍. ഇവര്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ പുരുഷന്‍മാര്‍ ആണെന്ന് അറിഞ്ഞിട്ടും വനിതകളുടെ ടീമില്‍ ഉള്‍പ്പെടുത്തിയത് അസാന്മാര്‍ഗികമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് ദേശീയ ടീമിലേയും പ്രമുഖ ലീഗുകളിലെ കളിക്കാരുടേയും ലിംഗ പരിശോധന നടത്താന്‍ ഇറാനിയന്‍ അധികൃതര്‍ ഉത്തരവിട്ടു. പുരുഷന്മാരാണെന്ന് കരുതുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇറാന്റെ വനിതാ ടീം കളിക്കാന്‍ ഇറങ്ങുന്നത് ഹിജാബും നീളമേറിയ കൈയുള്ള കുപ്പായങ്ങളും ട്രാക്ക് സ്യൂട്ടും ഒക്കെ അണിഞ്ഞാണ് കളിക്കാന്‍ ഇറങ്ങുന്നത്. 2010-ല്‍ ടീമിലെ ഗോള്‍കീപ്പറുടെ ലിംഗത്തെ കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. 2014-ല്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിരുന്നു.

This post was last modified on October 3, 2015 11:35 am