X

ഗൂഗിളിന് വിട, ആല്‍ഫബെറ്റിന് സ്വാഗതം

അഴിമുഖം പ്രതിനിധി

ഗൂഗിള്‍ പൂര്‍ണമായും ആല്‍ഫബെറ്റ് ആയി മാറി. അമേരിക്കയിലെ ഓഹരി വിപണികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചതിനുശേഷം ഗൂഗിളിന്റെ ഓഹരികള്‍ ആല്‍ഫബെറ്റായി മാറി. തിങ്കളാഴ്ച മുതല്‍ ഈ പേരിലാകും ഗൂഗിളിന്റെ ഓഹരികളുടെ വിപണനം. ഗൂഗിളിന്റെ ക്ലാസ് എ, ക്ലാസ് സി ഓഹരികള്‍ ആല്‍ഫബെറ്റിന്റെ ക്ലാസ് എ, ക്ലാസ് സി ഓഹരികളായി മാറുകയും തിങ്കളാഴ്ച മുതല്‍ നാസ്ദാക്കില്‍ വിപണനം ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ ഓഗസ്തിലാണ് കമ്പനിയുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ പ്രധാന ബിസിനസുകളെ ഡ്രൈവറില്ലാത്ത കാറുകള്‍, ഗ്ലൂക്കോസിന്റെ അളവിനെ നിരീക്ഷിക്കുന്ന കോണ്‍ടാക്ട് ലെന്‍സുകള്‍, ഇന്റര്‍നെറ്റ് ബന്ധിത ബലൂണുകള്‍ തുടങ്ങിയവയില്‍ നിന്ന് വേര്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. കമ്പനിയുടെ പ്രധാന ബിസിനസുകളെ ഗൂഗിള്‍ എന്ന് വിളിക്കുകയും ആല്‍ഫബെറ്റിന്റെ ഉപകമ്പനിയാക്കി മാറ്റുകയും ചെയ്യുകയായിരുന്നു ഇതിലൂടെ. നിക്ഷേപകര്‍ ഗൂഗിളിന്റെ ഈ നീക്കത്തെ ആഹ്ലാദപൂര്‍വമാണ് സ്വാഗതം ചെയ്തത്.

This post was last modified on October 3, 2015 11:34 am