സാറാ ബ്രിഗല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഒരു കുട്ടിയുണ്ടാകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ ആദ്യം എത്തുന്ന വികാരം സന്തോഷമാണ്. എന്നാല്‍ അല്‍പ്പം ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ കുട്ടികള്‍ ഒരു കുടുംബത്തിലേക്ക് സന്തോഷത്തോടൊപ്പം വേറെ ചിലത് കൂടി കൊണ്ടുവരുന്നു എന്ന് കാണാം. ഇത് ആലോചിക്കുന്നത് രസമാവില്ലെങ്കിലും, ഇതേപ്പറ്റി സംസാരിക്കുന്നത് അത്ര കൂടി രസമല്ലെങ്കിലും, ഗര്‍ഭവും പ്രസവാനന്തരവും കൂടിച്ചേരുന്ന പെരിനേറ്റല്‍ കാലം ആളുകളില്‍ ആകാംക്ഷ, തളര്‍ച്ച, ദുഃഖം എന്നിവയും കൊണ്ടുവരാം. ചില സ്ത്രീകളില്‍ മൂഡ് ഡിസോര്‍ഡര്‍ പോലെയുള്ള വൈകാരികപ്രശ്നങ്ങള്‍ക്കും ഈ കാലം കാരണമാകാം.
കാഴ്ചക്കാര്‍ക്ക് ഈ പുതിയ അംഗത്തെപ്പറ്റിയുള്ള ആനന്ദമായിരിക്കാം, ചിലപ്പോള്‍ അമ്മ എങ്ങനെയിരിക്കുന്നു എന്നത് ചോദിച്ചെന്നുപോലും വരില്ല. പല അമ്മമാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ കൂട്ടുന്നത് പോലെ തോന്നുകയും ചെയ്യും.
പെരിനേറ്റല്‍ മൂഡ് ഡിസോര്‍ഡറിനെപ്പറ്റി ആളുകളെ ബോധവല്‍ക്കരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിലൂടെ തങ്ങള്‍ അനുഭവിക്കുന്നത് ഒരു വിചിത്രപ്രശ്നമല്ല എന്ന് പുതിയ അമ്മമാര്‍ക്ക് മനസിലാക്കാനാകും.
പെരിനേറ്റല്‍ മൂഡ് ഡിസോര്‍ഡറിനെപ്പറ്റി നിങ്ങള്‍ക്ക് അറിയാത്ത എട്ടുകാര്യങ്ങള്‍ ഇതാ:
1. വിഷാദം അനുഭവിക്കാതെയും നിങ്ങള്‍ക്ക് മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകാം. നിങ്ങള്‍ പ്രസവാനന്തര വിഷാദത്തെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ പല തരം പെരിനേറ്റല്‍/ മറ്റേര്‍ണല്‍ മൂഡ് ഡിസോര്‍ഡറുകളുണ്ട്. ഇതില്‍ ആകാംഷ, ഓസിഡി, പ്രസവാനന്തര സൈക്കോസിസ് എന്നിവ ഉള്‍പ്പെടുന്നു. ഒരു മൂഡ് ഡിസോര്‍ഡര്‍ എന്നാല്‍ നിങ്ങള്‍ എല്ലാ സമയവും വിഷാദമോ ദുഖമോ ഒക്കെ തോന്നണമെന്നില്ല. നിങ്ങളുടെ കുട്ടിയെപ്പറ്റിയുള്ള അകാരണമായ പേടികളും ഒക്കെ മൂഡ് ഡിസോര്‍ഡറാകാം. ചില സ്ത്രീകള്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് തന്നെ കാണാം. മറ്റുചിലര്‍ക്ക് പ്രസവശേഷമുള്ള മാസങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുക. രോഗലക്ഷണങ്ങള്‍ ഒന്നുതന്നെയാകാമെങ്കിലും ആളുകളെ ഇത് ബാധിക്കുന്നത്തിന്റെ തോത് വ്യത്യസ്തമായിരിക്കും.
2. ഏത് അമ്മയ്ക്കും, അമ്മയാകാന്‍ പോകുന്നയാളിനും ഇത് സംഭവിക്കാം. പോസ്റ്റ്‌പാര്‍ട്ടം പ്രോഗ്രസ് എന്ന സംഘടനയുടെ സ്ഥാപകയായ കാതറിന്‍ സ്ടോന്‍ പറയുന്നു, “നിങ്ങള്‍ക്ക് ഗര്‍ഭത്തിനുമുന്‍പ് വിഷാദമോ ആകാംഷയോ ഇല്ലായിരുന്നെങ്കില്‍ക്കൂടി ഗര്‍ഭാനന്തരം ഇത് സംഭവിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് മുന്‍കാല വിഷാദചരിത്രം ഉണ്ടായിരുന്നെങ്കില്‍ സാധ്യത ഏറും.” ബുദ്ധിമുട്ടുള്ള പ്രസവമോ ഗര്‍ഭകാലമോ ആളുകളുടെ സഹായമില്ലാതിരിക്കലോ മറ്റു സംഘര്‍ഷങ്ങളോ മുന്‍ ഗര്‍ഭമലസലോ വന്ധ്യതാചികിത്സയോ ഒക്കെ ഇതിനു കാരണമാകാം. ഇത്തരം പല ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും ഇതൊന്നും ഇല്ലാതെയും മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകാം.
3. രോഗലക്ഷണങ്ങള്‍ പലപ്പോഴും തെളിഞ്ഞുപ്രകടമാകണമെന്നില്ല. ഈ പ്രശ്നം അനുഭവിക്കുന്ന സ്ത്രീകള്‍ എല്ലാവരും തങ്ങളുടെ അവസ്ഥ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമായി കരുതാറില്ല. ഒരു കുട്ടിയുണ്ടായതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളുടെ കൂടെയാകുമ്പോള്‍ പലപ്പോഴും ചികിത്സ വേണ്ട മാതൃമാനസികപ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകും. ഒരു നവജാതശിശുവിനെ സംരക്ഷിക്കല്‍ ഒരുപാട് സമ്മര്‍ദ്ദവും ദുഃഖവും ആകാംഷകളും ഒക്കെ അമ്മയില്‍ കൊണ്ടുവരാം. എന്നാല്‍ ഒരു സ്ത്രീയുടെ മാനസികാരോഗ്യം അവരുടെ ദൈനംദിന ജോലികളെയും അവര്‍ സ്വയവും കുട്ടിയേയും സംരക്ഷിക്കുന്നതിനെയും ഒക്കെ ബാധിച്ചുതുടങ്ങിയാല്‍ അത് നവജാതശിശുവിന്റെ ഭാഗമായി വരുന്ന പിരിമുറുക്കം മാത്രമായിരിക്കില്ല.
4. ഇത് നിങ്ങള്‍ കരുതുന്നതിനെക്കാള്‍ സാധാരണമായ ഒരു പ്രശ്നമാണ്. ഇതെപ്പറ്റി അധികം ചര്‍ച്ച ചെയ്തു കേള്‍ക്കാറില്ലെങ്കിലും പ്രസവിക്കുന്ന സ്ത്രീകളില്‍ ഏഴില്‍ ഒരാള്‍ക്ക് പെരിനേറ്റല്‍ മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകുന്നുണ്ട്. ഇത് അത്ഭുതപ്പെടുത്താം. കാരണം സ്ത്രീകള്‍ പൊതുവേ ഇത് ചര്‍ച്ച ചെയ്യാറില്ല. മിക്ക അമ്മമാരും നിശബ്ദമായി സഹിക്കുകയാണ് പതിവ്. മാതൃത്വവുമായി ബന്ധപ്പെടുത്തി സമൂഹത്തിനുള്ള പൊതുധാരണകളില്‍ നിന്ന് ഇത് വ്യത്യസ്തമായതുകൊണ്ട് പലര്‍ക്കും ഇങ്ങനെയൊക്കെ അനുഭവങ്ങള്‍ ഉണ്ടാകുന്നതില്‍ കുറ്റബോധമോ നാണക്കേടോ ഒക്കെയാവും തോന്നുക. അത് പ്രശ്നങ്ങളെ വീണ്ടും സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.
5. പ്രസവാനന്തരം നിങ്ങള്‍ അതുവരെ ഉറങ്ങിയതിനെക്കാള്‍ കുറവ് ഉറങ്ങുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ കുട്ടി ഉറങ്ങുമ്പോഴും പേടികളോ ആധികളോ നിമിത്തം ഉറങ്ങാന്‍ കഴിയാതെ വരുന്നത് മൂഡ് ഡിസ്ഓര്‍ഡറിന്റെ ലക്ഷണമാകാം. സദാ ആകുലതകളില്‍ മുഴുകുന്നുവെന്ന് തോന്നുകയോ സമാധാനപ്പെടാന്‍ കഴിയാതെ വരികയോ ഒക്കെ ചെയ്‌താല്‍ പ്രശ്നം ഗുരുതരമാകാം.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
6. മുലയൂട്ടുന്ന അമ്മമാര്‍ ചികിത്സ സഹായം തേടുമ്പോള്‍ മുലയൂട്ടല്‍ നിര്‍ത്തണമെന്നില്ല. മൂഡ് ഡിസോര്‍ഡറുള്ള അമ്മമാര്‍ മുലയൂട്ടല്‍ തടസപ്പെട്ടാലോ എന്ന് കരുതി സ്വന്തം പ്രശ്നങ്ങള്‍ അവഗണിക്കാറുണ്ട്. “നിങ്ങള്‍ക്ക് ഗര്‍ഭാനന്തര വിഷാദത്തിന് ചികിത്സ സ്വീകരിക്കുമ്പോള്‍ ഒപ്പം മുലയൂട്ടല്‍ തുടരാനും കഴിയും.” സ്റ്റോണ്‍ പറയുന്നു. “നിങ്ങളുടെ ചികിത്സയില്‍ തെറാപ്പിയുണ്ടാവും, ഒപ്പം മുലയൂട്ടുമ്പോള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള മരുന്നുകളും.”
7. പ്രശ്നഭരിതമായ ഗര്‍ഭകാലവും പ്രസവവും ഒക്കെ അമ്മയില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാക്കാം. പ്രസവത്തിലെ ഏറ്റവും പ്രധാന കാര്യമായി നാം കരുതുന്നത് കുട്ടിയുടെ ആരോഗ്യമാണെങ്കിലും പ്രശ്നങ്ങള്‍ നിറഞ്ഞ പ്രസവം അമ്മയുടെ വരുംമാസങ്ങളിലെ മാനസികാവസ്ഥയെ ബാധിക്കാം. പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ഗര്‍ഭകാലം ഉണ്ടായിരുന്ന അമ്മയ്ക്കും പ്രസവാനന്തരം ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെടാം.
8. സഹായം ചുറ്റുമുണ്ട്. മിക്ക ആശുപത്രികളിലും ഇപ്പോള്‍ പ്രസവാനന്തര സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഉണ്ടാകുന്നുണ്ട്. നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ കൂടി ഈ പ്രശ്നങ്ങള്‍ അനുഭവിച്ച ആളുകളെ നമുക്ക് പരിചയമുണ്ടാകാം. ഇതെപ്പറ്റി സംസാരിക്കുന്നതും സഹായമഭ്യര്‍ഥിക്കുന്നതും പേടിപ്പിച്ചേക്കാം. എന്നാല്‍ ഇത് എത്രയധികം അമ്മമാര്‍ അനുഭവിച്ചതും അതിജീവിച്ചതും ആണെന്ന് ചിന്തിക്കുന്നത് ആശ്വാസകരം തന്നെ.
This post was last modified on July 19, 2015 8:39 am
Leave a Comment