X

ഒരു സൂപ്പര്‍താരത്തിന് പിന്നാലെ സ്‌ക്രിപ്റ്റുമായി നാലു വര്‍ഷം അലഞ്ഞെന്ന് ലക്ഷ്യത്തിന്റെ സംവിധായകന്‍

ഇന്നത്തെ സിനിമക്കാര്‍ ഒരു ബെല്‍റ്റാണ്, അവര്‍ അവരുടെ ചെങ്ങാതിമാരുടെ മാത്രമേ സിനിമ ചെയ്യൂ

മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന് പിന്നാലെ സ്‌ക്രിപ്റ്റുമായി നാല് വര്‍ഷത്തോളം അലയേണ്ടി വന്നിട്ടുണ്ടെന്ന് ലക്ഷ്യത്തിന്റെ സംവിധായകന്‍ അന്‍സാര്‍ ഖാന്‍. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നെ ഇഷ്ടമായില്ലെങ്കില്‍ അതുപറഞ്ഞാല്‍ മതിയായിരുന്നെന്നും അല്ലാതെ ഇങ്ങനെ നടത്തേണ്ടായിരുന്നെന്നും ഇദ്ദേഹം പറയുന്നു. അന്ന് മൂന്ന് നാലു പേരെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമലോകം. ആദ്യചിത്രത്തില്‍ ഒരു സൂപ്പര്‍താരത്തെ നായകനാക്കണമെന്നത് ഏവരെയും പോലം തന്റെയും ആഗ്രഹമായിരുന്നു. സംവിധായകന്‍ വിജി തമ്പിയുടെ അസിസ്റ്റന്റായിരുന്നു അഞ്ച് വര്‍ഷം മുമ്പ് മറ്റുള്ളവരെ പോലെ തനിക്കും സംവിധാന മോഹം ആരംഭിച്ചു. അങ്ങനെയാണ് ഒരു തിരക്കഥയുമായി ഒരു സൂപ്പര്‍താരത്തിന് പിന്നാലെ അഞ്ച് വര്‍ഷത്തോളം നടന്നത്.

അന്ന് മൂന്ന്, നാല് പേരെ ചുറ്റിപ്പറ്റി നിന്ന സിനിമ ലോകം ഇന്ന് മാറിയെന്നും ഇന്ന് ഒരുപാട് സിനിമാ നടന്മാരുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരുപക്ഷെ പ്രായം കുറഞ്ഞ എന്നെ കണ്ടപ്പോള്‍ പക്വതയില്ലാത്ത ഒരാളെ പോലെ അവര്‍ക്ക് തോന്നിയിട്ടുണ്ടാകും അതുകൊണ്ടാകും നടത്തിച്ചതെന്നും അന്‍സാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ന് സിനിമാക്കാര്‍ എന്ന് പറയുന്നത് ഒരു ബെല്‍റ്റാണ്. അവര്‍ അവരുടെ ചങ്ങിതികളുമായി മാത്രമേ സിനിമ ചെയ്യൂ. അത് ഒരു തെറ്റായ രീതിയാണ് അങ്ങനെ ഒരു ചെറിയ ലോകത്തേക്ക് ഒതുങ്ങുമ്പോള്‍ ഉണ്ടാകുന്ന സിനിമയില്‍ വ്യത്യസ്തതയുണ്ടാകില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

This post was last modified on May 8, 2017 10:48 am