അഴിമുഖം പ്രതിനിധി
റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരഭിച്ചു. ടിക്കറ്റുമായി ബന്ധപ്പെട്ട സൗജന്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആധാര്‍ പിന്നീട് എല്ലാത്തരം ബുക്കിംഗിനും നിര്‍ബന്ധമാക്കും. പൊതുവിതരണ സമ്പ്രദായരംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാര്‍ നിര്‍ബന്ധമാകക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ചാണ് റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
രണ്ടു ഘട്ടങ്ങളായി നടപ്പിലാകുന്ന പദ്ധതി സംബന്ധിച്ചുള്ള ആദ്യ ഉത്തരവ് 15 ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. മുതിര്‍ന്ന പൌരന്മാര്‍, വിദ്യാര്‍ഥികള്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കാവും ആദര്‍ ബന്ധിപ്പിച്ചുള്ള ആനുകൂല്യങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാവുക. രണ്ടാം ഘട്ടത്തില്‍ എല്ലാത്തരം ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും.
This post was last modified on December 27, 2016 4:15 pm
Leave a Comment