X

ആം ആദ്മി സുനാമി കേരളത്തിലും ആഞ്ഞടിക്കുമെന്ന് എം മുകുന്ദന്‍

അഴിമുഖം പ്രതിനിധി

കേരളത്തിലും ആം ആദ്മി സുനാമിപോലെ ആഞ്ഞടിക്കുമെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ സ്വപ്‌നങ്ങളാണ് ആം ആദ്മിയിലൂടെ കേരളീയര്‍ക്ക് തിരിച്ചുകിട്ടിയത്. കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രം കണ്ട് മടുത്ത കേരള രാഷ്ട്രീയത്തിലേക്കും ആപ് കടന്നുവരുമെന്നും അത് ഒരു സുനാമി പോലെ ആഞ്ഞടിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു.

ബിജെപിക്കും കോണ്‍ഗ്രസിനും മാത്രം വോട്ട് ചെയ്തിരുന്ന, അരാഷ്ട്രീയക്കാര്‍ എന്ന മുദ്രകുത്തപ്പെട്ടിരുന്ന ഡല്‍ഹിയില്‍ മാറ്റമുണ്ടായെങ്കില്‍ അതിലും ശക്തമായി കേരളത്തില്‍ മാറ്റം വരും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ന് എവിടെയുമില്ല. അത് പഴകിക്കഴിഞ്ഞു. അതുകൊണ്ട് പ്രത്യയശാസ്ത്രശാഠ്യം ഉപേക്ഷിച്ച് ആപ്പുമായി സിപിഎം ഒന്നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുമായി സഹകരികാതെ സിപിഎമ്മിന് ഇനി രക്ഷയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയേണ്ടത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയാണ് അല്ലാതെ വി.എസ്സിന്റെ അച്ചടക്ക ലംഘനമല്ല എന്നും മുകുന്ദന്‍ പറഞ്ഞു. അതേസമയം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് ആക്ടിവിസ്റ്റാകാന്‍ താനില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment