അഴിമുഖം പ്രതിനിധി
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ (സിഇടി) ഓണാഘോഷത്തിനിടെ വാഹനമിടിച്ചു പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം. ബുധനാഴ്ച നടന്ന ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പ് തട്ടിയാണ് മലപ്പുറം സ്വദേശി തസ്നി ബഷീറിന് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ കുട്ടി കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. എന്നാല്‍ എട്ട് മണിയോടെയാണ് അധികൃതര്‍ ഈ വിവരം പോലീസില്‍ അറിയിക്കുന്നത്. കെസിടി 2217 നമ്പറിലുള്ള ജീപ്പാണ് കുട്ടിയെ ഇടിച്ചത് എന്ന് ശ്രീകാര്യം പോലീസ് പറയുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം ആണ് അപകടമുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാമ്പസിലേക്ക് അനുവാദമില്ലാതെ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന വാഹനമാണ് അപകടമുണ്ടാക്കിയത് എന്ന് കോളേജ് അധികൃതര്‍ പറയുന്നു. അതേസമയം ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയും കൂടെ ഉണ്ടായിരുന്നവരും മദ്യലഹരിയില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
This post was last modified on December 27, 2016 3:22 pm
Leave a Comment