X

റാലിയ്ക്കിടെ കാഴ്ചക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

സ്‌പെയിനില്‍ നടന്ന കാര്‍ റാലിക്കിടയില്‍ റാലിയ്ക്കിടെ കാഴ്ചക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടുക്കാര്‍ക്കിടയിലേക്ക് മത്സരത്തില്‍ പങ്കെടുത്തിരുന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറി ആറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. ഒരു പുരുഷനും എട്ടുവയസ്സുള്ളൊരു ആണ്‍കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. മരണസംഖ്യ ഇനിയും ഉയരാമെന്ന് സൂചനകളുണ്ട്. പത്തുപേരോളം പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ മൂന്ന് കുട്ടികളുമുണ്ട്.

ഗലീഷ്യയിലെ ലാ കോറോന നഗരത്തില്‍ സംഘടിപ്പിച്ച കാര്‍ റാലിക്കിടയിലായിരുന്നു അപകടം. അമിതവേഗതിയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് കാഴ്ച്ചക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റാലി ഉപേക്ഷിച്ചു. വിശദമായ വായനയ്ക്കും അപകടത്തിന്റെ വിഡിയൊ കാണുന്നതിനും ഈ ലിങ്ക് ഉപയോഗിക്കുക
http://www.express.co.uk/news/world/603299/La-Coruna-Rally-Spain-car-crash-killed-dead-Galicia-death-toll-video

This post was last modified on September 6, 2015 2:54 pm