X

ബാര്‍ കോഴക്കേസ്; വിജിലന്‍സ് നിയമോപദേശകന്‍ സി സി അഗസ്റ്റിനെ മാറ്റി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ നിയമോപദേശകനായിരുന്ന സി സി അഗസ്റ്റിനെ തല്‍സ്ഥാനത്തു നിന്നു നീക്കി. വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വക്കം ജി ശശീന്ദ്രനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

ബാര്‍ക്കോഴക്കേസില്‍ കെ എം മാണിക്കെതിരെ കേസ് എടുക്കേണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം നല്‍കിയത് അഗസ്റ്റിനായിരുന്നു. മാണി പണം ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ അടച്ച ബാറുകള്‍ തുറക്കുന്നതിനു സഹായം ചെയ്തതിനോ തെളിവുകളിലെന്നും ആ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം മാണിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശം

This post was last modified on December 27, 2016 3:21 pm