അഴിമുഖം പ്രതിനിധി
ഓഫിസിലെ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി വീണ് ചലച്ചിത്രതാരം കമല്‍ഹാസന് പരിക്ക്. കമലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സ്റ്റെപ്പ് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണത്. രാവിലെയാണ് കമല്‍ഹാസന്‍ തെന്നിവീണത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
സബാഷ് നായിഡു എന്ന കോമഡി ചിത്രത്തിലാണ് കമല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന സമയത്താണ് കമലിന് ഇപ്പോള്‍ പരിക്കും പറ്റിയിരിക്കുന്നത്.
ഈ ആഴ്ചയവസാനം നടക്കുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ കമല്‍ഹാസന്‍ ലൈഫ് ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ പെട്ടെന്നുണ്ടായ പരിക്ക് കാരണം ലണ്ടന്‍ യാത്ര മാറ്റിവച്ചതായാണ് കമലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
This post was last modified on December 27, 2016 4:21 pm
Leave a Comment