X

ബലാല്‍സംഗം, ഗര്‍ഭച്ഛിദ്രം, ഭീഷണി; ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യക്കും മകനുമെതിരേ കേസ്

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം നടത്തിയെന്നുമായിന്നു യോഗീന്ദ്ര ബാലി, മകന്‍ മാഹകേശി എന്നിവര്‍ക്കെതിരായ യുവതിയുടെ പരാതി.

ബലാല്‍സംഗക്കേസില്‍ ആരോപണ വിധേയരായ ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യക്കും മകനുമെതിരേ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. ബലാത്സംഗം, വഞ്ചന, അനുവാദകൂടാതെ ഗര്‍ഭച്ഛിദ്രം നടത്തല്‍ തുടങ്ങിയവയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യ യോഗീന്ദ്ര ബാലി, മകന്‍ മാഹകേശി എന്നിവര്‍ക്കെതിരായ ആരോപണം. ഇരുവര്‍ക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രപൊളിറ്റിയന്‍ മജിസ്ട്രറ്റ് എക്താ ഗുപ്തയുടെ നടപടി.

വിവാഹവാഗ്ദാനം നല്‍കി മാഹകേശി ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം നടത്തിയെന്നുമായിന്നു യോഗീന്ദ്ര ബാലി, മകന്‍ മാഹകേശി എന്നിവര്‍ക്കെതിരായ യുവതിയുടെ പരാതി. മകനുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഖാതം നേരിടേണ്ടി വരുമെന്ന് യോഗീന്ദ്ര ബാലി ഭീഷണിപ്പെടുത്തി. ഇതോടെ ജീവന്‍ ഭയന്ന് മുംബൈ വിട്ട് ഡല്‍ഹിയലേക്ക് പോരുകയായിരുന്നെന്നും പരാതി പറയുന്നു. സമൂഹത്തില്‍ ഉന്നതരായ മിഥുന്‍ ചക്രബര്‍ത്തിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അരോപണം ഗുരുതരമാണ്. അരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് കരുതുന്നതെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കുന്നു.

This post was last modified on July 4, 2018 10:02 am

Related Post
Leave a Comment