X

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന; സുനിയുടെ സഹതടവുകാരന്റെ നിര്‍ണയക മൊഴി

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതിന്റെ നിര്‍ണായക വിവരം പൊലീസിന് കിട്ടിയതായി മാധ്യമവാര്‍ത്തകള്‍. മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്റെ സഹതടവുകാരനുമായി നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നിലെ വിവരങ്ങള്‍ പങ്കുവയ്ക്കുയും ഈ വിവരങ്ങള്‍ സഹതടവുകാരന്‍ പൊലീസിന് കൈമാറിയതായുമാണ് വാര്‍ത്ത. സുനിയോടൊപ്പം കാക്കനാട് ജില്ല ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സനാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി പറയുന്നത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിരുന്നതായി ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ അന്വേഷണം സംഘം ജിന്‍സന്റെ മൊഴിയെടുത്തു. പള്‍സര്‍ സുനി പൊലീസനോട് പറയാതിരുന്ന പലകാര്യങ്ങളും ജിന്‍സന്റെ മൊഴിയില്‍ ഉണ്ടെന്നു പൊലീസ് പറയുന്നു.

നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും അതെ തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്ക്കുകയുമായിരുന്നു. ജിന്‍സന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പള്‍സര്‍ സുനി നിഷേധിച്ചിട്ടുമില്ല.

കേസില്‍ പൊലീസ് കുറ്റംപത്രം നേരത്തെ തന്നെ സമര്‍പ്പിച്ചിതാണെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാവുന്നതാണ്. ജിന്‍സനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താനായിരിക്കും പൊലീസ് ശ്രമിക്കുക.

This post was last modified on July 12, 2017 5:24 pm

Related Post
Leave a Comment