ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയെടുത്ത് നഴ്സുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷമീര്‍, വിബിന് എന്നീ നഴ്സുമാരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയിലൂടെയാണ് തട്ടിപ്പ് വ്യക്തമായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്കിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്.
മെഡിക്കല്‍ കൊളജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പ്രതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കയാണെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.