X

നിലവാരത്തകര്‍ച്ച സൂക്ഷിക്കുന്നവരോട് എന്തു ചര്‍ച്ച? അമ്മയുടെ സെറ്റപ്പ് അതാണ്-റിമ കല്ലിങ്കല്‍

അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് വേവലാതികൾ ഇല്ലെന്ന് റിമ

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതിനെ കുറിച്ച് സിനിമ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഡബ്ലിയു സി സി യുടെ പ്രതികരണം സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചു. അമ്മയുടെ യോഗത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാതെ എന്ത് കൊണ്ടാണ് ഫെയ്സ്ബൂക് കുറിപ്പിൽ ഉന്നയിച്ചതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പലരും ഉന്നയിച്ചു. എന്നാൽ അഭിനേത്രിയും, ഡബ്ലിയുസിസി മെമ്പറുമായ റിമ കല്ലിങ്കൽ ഈ ചോദ്യത്തിന് പ്രതികരിച്ച രീതിയും അവരുടെ നിലപാടും എല്ലാ ചോദ്യങ്ങളേയും കാറ്റിൽ പറത്തി. റിപ്പോർട്ടർ ചാനലിൽ അവതാരകന്‍ അഭിലാഷ് നയിച്ച എഡിറ്റേഴ്സ് അവറിൽ ആണ് റിമ നിലപാട് വ്യക്തമാക്കിയത്.

അഭിലാഷ്: ഡബ്ലിയുസിസി ഇന്ന് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ എല്ലാം പ്രസക്തം ആണ്. ഈ കാര്യങ്ങൾ എന്തുകൊണ്ട് അമ്മയുടെ യോഗത്തിൽ ഉന്നയിച്ചില്ല? നിങ്ങളെല്ലാവരും അമ്മയിലെ അംഗങ്ങളാണ്, ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത് അമ്മയുടെ യോഗത്തിൽ അല്ലെ, എന്ത് കൊണ്ട് ചോദിക്കേണ്ടിടത്ത് ചോദിച്ചില്ല?

റിമ കല്ലിങ്കൽ: ഈ ചോദ്യം തന്നെയാണ് എല്ലാവരും ചോദിക്കുന്നത്, രണ്ട് കാരണങ്ങൾ ആണുള്ളത്, പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് ഒരു വർഷത്തെ പ്രായം ഉണ്ട്. ആ കാലം മുതൽ അമ്മയിലെ അംഗങ്ങളുമായി നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകളോടുള്ള അമ്മയുടെ പ്രതികരണത്തിന്റെ ഭാഗമാണ് അവസാനം നടന്ന ‘അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ സ്ത്രീ വിരുദ്ധ സ്കിറ്റ്. അത്തരത്തിൽ നിലവാരത്തകർച്ച സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകളോട് ഇനി ഒരു തരത്തിൽ ഉള്ള ചർച്ചയ്ക്കും സാധ്യത ഇല്ല. രണ്ടാമതായി അമ്മയുടെ സെറ്റ് അപ്പിനെ കുറിച്ച് അറിയുന്നവർ ആരും ഈ ചോദ്യം ചോദിക്കില്ല. ഞങ്ങൾ ഈ വിഷയം ഉന്നയിച്ചത് ഫെയ്‌സ്‌ബുക്കിൽ പബ്ലിക്കായിട്ടാണ്. ഏറ്റവും ജനാധിപത്യമായ ഒരു പ്ലാറ്റ്ഫോമിൽ ആണ് ഞങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത്. അത്ര ഓപ്പൺ ആയി ഞങ്ങൾ നിലപാട് പറഞു കഴിഞ്ഞു.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

അമ്മ മഴവില്ലില്‍ അരങ്ങേറിയ “സ്ത്രീ ശാക്തീകരണ വാട്സാപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ” ആക്ഷേപ ഹാസ്യ അവതരണം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ രംഗത്തെ പുതിയ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവിനെ ടാർഗെറ് ചെയ്തു കൊണ്ട് നടത്തിയ ഒന്നാണെന്ന് പോലും പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലായിരുന്നു സ്കിറ്റിന്റെ അവതരണം. അനന്യ, കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, പൊന്നമ്മ ബാബു, സുരഭി, തസ്നി ഖാൻ എന്നിവരോടൊപ്പം സാക്ഷാൽ മോഹൻലാൽ, മമ്മൂട്ടി താരരാജാക്കന്മാരും ഒരുമിച്ചാണ് നൂറു ശതമാനവും, സ്ത്രീ കൂട്ടായ്‍മകളെ അപഹസിക്കുന്ന ഈ സ്കിറ്റിൽ അഭിനയിച്ചിരിക്കുന്നത്.

‘നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ആരുടെ കൂടെ നില്‍ക്കുന്നുവെന്നും അറിയാത്തവരും ആ കൂട്ടത്തിലുണ്ട്’. ഉര്‍മിള ഉണ്ണി അതിന് ഒരു ഉദാഹരണം മാത്രമാണ്, മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയില്‍ സ്‌കിറ്റില്‍ അഭിനയിച്ചവരും അതിനുള്ള ഉദാഹരണമാണ്.

മൂന്നു മാസം ജയിലിൽ കിടന്ന കുറ്റാരോപിതനായ, ജയിലിൽ കിടന്ന, രണ്ടു തവണ ജാമ്യം നിഷേധിക്കപ്പെട്ട ഒരാളെ സംഘടനയിൽ തിരിച്ചെടുത്തതിലൂടെ വേട്ടക്കാരനൊപ്പം ആണ് തങ്ങളെന്ന് ‘അമ്മ തെളിയിച്ചു കഴിഞ്ഞെന്നും റിമ കുറ്റപ്പെടുത്തി. അമ്മയിലെ പുതിയ നേതൃത്വത്തിലല്ല തങ്ങളുടെ പ്രതീക്ഷ, കേരളത്തിലെ ജനങ്ങളിലാണെന്നും റിമ പറഞ്ഞു. അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് വേവലാതികൾ ഇല്ലെന്നും അവർ തുറന്നടിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തും എന്നും റിമ അറിയിച്ചു.

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

പെട്ടേനെ…! അമ്മയും ഗണേഷും

പോണ്‍ സ്റ്റാറുകളായി സ്വയം അവരോധിക്കുന്ന കൌമാരക്കാരെ, താര സംഘടനയുടെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

This post was last modified on June 26, 2018 8:43 am