ഹോളിവുഡിലെ മീ ടൂ കാംപെയിന്‍ പോലെ മലയാള സിനിമ ഇന്‍ഡസ്ട്രിയിലും ഒരെണ്ണം വന്നിട്ടുണ്ടെന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. എന്നാല്‍ അത് ഹോളിവുഡിലെ പോലെ നിര്‍മ്മാതാക്കള്‍ അടക്കമുള്ള പ്രമുഖ സിനിമാ പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികപീഡനവും ചൂഷണവും സംബന്ധിച്ച സ്ത്രീകളുടെ വെളിപ്പെടുത്തലുകളല്ല. മറിച്ച് ലൈംഗിക പീഡന കേസില്‍ പ്രതിയായ, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതായി ആരോപണം നേരിടുന്ന നടനെ, ആ കേസിന്റെ വിചാരണ തുടരുമ്പോള്‍ തന്നെ പിന്തുണച്ച് ഇവിടുത്തെ മെയില്‍ ഷോവനിസ്റ്റ് താരങ്ങള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇവരും മീ ടൂ, മീ ടൂ എന്നാണ് പറയുന്നത് – കുറ്റാരോപിതന് പിന്തുണയുമായി – എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മീ ടൂവിന്‍റെ ഏറ്റവും വൃത്തികെട്ട രൂപമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മെയില്‍ ഷോവനിസ്റ്റ് പിഗ്‌സ് എന്ന് പറഞ്ഞാണ്, നടിയെ ആക്രമിച്ച കേസിലെ പ്രതിയും ജയിലില്‍ കിടന്നിട്ടുള്ളയാളുമായ നടന്‍ ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുത്ത അമ്മ നേതൃത്വത്തെ എന്‍എസ് മാധവന്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
This post was last modified on June 26, 2018 8:56 am
Leave a Comment