X

ഈ വൃദ്ധന്‍ ഒരു ഹോളിവുഡ് നടിയാണ്, ആരാണെന്നു പറയാമോ?

പുതിയ ചിത്രത്തില്‍ താരം ഇങ്ങനെയൊരു വേഷം അവതരിപ്പിക്കുന്നുണ്ട്‌

ലോകസിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും കൃത്യമായ അറിവും വിവരവുമുള്ളവരാണു നമ്മള്‍. പ്രത്യേകിച്ച് ഹോളിവുഡിനെ കുറിച്ച്. ഹോളിവുഡ് സിനിമകളും താരങ്ങളും കൈവെള്ളയിലെന്നപോലെ പരിചിതമാണെന്നും നമ്മളില്‍ പലരും പറയാറുണ്ട്.

എന്നാല്‍ ഇതൊരു സര്‍പ്രൈസ് ചോദ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ളതാരാണ്? ഒരു ക്ലൂ തരാം, നിങ്ങള്‍ കരുതുന്നതുപോലെ അതൊരു വൃദ്ധനല്ല, ഒരു പുരുഷന്‍ തന്നെയല്ലാ!!! ഇതൊരു നടിയാണ്. അതാരാണെന്നു കണ്ടുപിടിക്കാമോ എന്നതാണു ചോദ്യം? എത്ര നേരം വേണം എങ്കിലും എടുത്തോളൂ കണ്ടു പിടിക്കാന്‍. പക്ഷേ തോല്‍വി സമ്മതിച്ചെങ്കില്‍ മാത്രമെ താഴേക്കു സ്‌ക്രോള്‍ ചെയ്യാവൂ…

ഒ കെ, ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ലെങ്കില്‍ കണ്ടോളൂ. ഇത്രയും നേരം നിങ്ങളെ സര്‍പ്രൈസ് ചെയ്യിച്ച ആ ‘വൃദ്ധന്‍’ പ്രശസ്ത ബ്രിട്ടീഷ് നടി ടില്‍ഡ സ്വിന്റണ്‍ ആയിരുന്നു!!!

സാരമില്ല, ഈ ആളെ കണ്ടുപിടിക്കല്‍ കളിയില്‍ നിങ്ങളെക്കാള്‍ മുമ്പ് തോറ്റവരുടെ നീണ്ട ലിസ്റ്റ് തന്നെയുണ്ട്. അത്ര പെര്‍ഫക്റ്റ് മേക് അപ്പ് അല്ലേ ടില്‍ഡയുടേത്.

ഇതു വെറുതെ ആളെ പറ്റിക്കാന്‍ ആയുള്ള കളിയായി കരുതേണ്ട. ഒരു കഥാപാത്രത്തിനുവേണ്ടി തന്നെയാണു ടില്‍ഡ വൃദ്ധനായിരിക്കുന്നത്. 1977 ല്‍ ഇറങ്ങിയ ദാരിയോ അര്‍ഗെന്റോയുടെ ഹോറര്‍ ത്രില്ലറായ സസ്പീരിയയുടെ റീമേക്കിലാണ് ടില്‍ഡയുടെ ഈ വേഷമുളളത്. ലൂക്ക ഗോദാഗ്നിനോ സംവിധാനം ചെയ്യുന്ന പുതിയ സസ്പീരയായില്‍ മാഡം ബ്ലാങ്ക് എന്ന കഥാപാത്രത്തെയാണു ടില്‍ഡ അവതരിപ്പിക്കുന്നതെന്നാണു വാര്‍ത്ത. പക്ഷേ എന്താനാണ് ഒരു വൃദ്ധനായി ടില്‍ഡ മാറിയതെന്നതു മിസ്ട്രിയാണ്.

ഇനി മറ്റൊരു കാര്യം. ടില്‍ഡ സ്വാന്റണ്‍ ഇതാദ്യമായിട്ടൊന്നുമല്ല ഞെട്ടിക്കുന്ന മേക് ഓവര്‍ നടത്തുന്നത്. ക്രോണിക്കള്‍സ് ഓഫ് നര്‍ണിയ; ദി ലയണ്‍, ട്രെയിന്റെക്ക്, ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍, സ്‌നോപിയേഴ്‌സര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് എന്നീ സിനിമകളില്‍ ടില്‍ഡയെ കണ്ടിട്ടുണ്ടെങ്കില്‍ മുകളിലത്തെ വേഷം ഒരിക്കല്‍ കൂടി നിങ്ങളെ അത്ഭുതപ്പെടുത്തുകയേയുള്ളൂ, ഞെട്ടിക്കില്ല…

ഈ ചിത്രങ്ങളും കൂടി കണ്ടു നോക്കൂ

                                                    ട്രെയിന്‍ റെക്ക്‌

                                        ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍

                                           ക്രോണിക്കള്‍സ് ഓഫ് നര്‍ണിയ; ദി ലയണ്‍

                                         സ്‌നോപിയേഴ്‌സര്‍


ഡോക്ടര്‍ സ്‌ട്രേഞ്ച്