സംവിധായകന്‍ കമലിനെ ആക്രമിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. കമലിനോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞത് അസംബന്ധമാണെന്നും കമലിനെ പോലുള്ളവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തുനല്‍കാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്നും രോഷകുലനായി അടൂര്‍ ചോദിച്ചു. കൊല്ലം പാരിപ്പള്ളി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കമലിനെ പിന്തുണച്ചും ബിജെപിയെ വിമര്‍ശിച്ചും അടൂര്‍ പറഞ്ഞത്.
സമുദായ മൈത്രിയുടെ നാടായ കേരളത്തില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നതിനെ ചെറുക്കണം. സ്വാമി വിവേകാനന്ദനോട് പോലും ജാതി ചോദിച്ച നാടാണിത്. അതിനെ മാറ്റിയത് സാമൂഹ്യപരിഷകര്‍ത്താക്കളായ ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും അയ്യന്‍കാളിയുമാണ്. വീണ്ടും പഴയകാലത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
സിനിമ ഇന്ന് ജനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയാണെന്നും നല്ല സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പല തിയേറ്റര്‍ ഉടമകളും വിമുഖത കാട്ടുന്നുവെന്നും അടൂര്‍ കുറ്റപ്പെടുത്തി.
This post was last modified on January 15, 2017 12:23 pm
Leave a Comment