അഴിമുഖം പ്രതിനിധി
ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരായി ബിജെപി നേതാക്കളുടെ വാക്ശരം തുടരുന്നു. മുതിര് ന്ന നേതാവ് കൈലേഷ് വിജയവര്‍ഗിയയുടെ ട്വീറ്റാക്രമണത്തിന് പിന്നാലെ ബിജെപി എം പി യോഗി ആദിത്യനാഥും ഷാറൂഖിനെതിരെ രംഗത്തെത്തി. ഷാറൂഖും മുംബയ് ആക്രമണത്തിന് പിന്നിലെ പാക് ഭീകരന് ഹാഫിസ് സെയ്ദും ഒരു പോലെയാണെന്നാണ് ആദിത്യനാഥിന്റെ പരാമര്‍ശം. ഹിന്ദുക്കള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാതിരുന്നാല്‍ അദ്ദേഹം പെരുവഴിയിലാകും എന്ന് ആദിത്യനാഥ് പറഞ്ഞു.
ഷാറൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നത് എങ്കിലും അദ്ദേഹത്തിന്റെ ഹൃദയം പാകിസ്താനിലാണെന്ന് ഇന്നലെ ബിജെപി ജനറല്‍ സെക്രട്ടറിയായ വിജയവര്‍ഗിയ ട്വീറ്റ് ചെയ്തിരുന്നു. ഇത് പാര്‍ട്ടിയില്‍ നിന്നും പുറത്തും നിന്നും വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് വര്‍ഗിയ തന്റെ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനാഥ് ഷാറൂഖിനെതിരെ തിരിഞ്ഞത്.
This post was last modified on December 27, 2016 3:23 pm