X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വിജയസാധ്യതയെന്ന് എഐഎഡിഎംകെ ഓണ്‍ലൈന്‍ മുഖപത്രം

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കുമെന്ന് എഐഎഡിഎംകെയുടെ മുഖപത്രമായ ഡോക്ടര്‍ നമ്മതു എംജിആറിന്റെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ പോള്‍ ഫലം. എന്നാല്‍ ഫലം വന്നതിന് പിന്നാലെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വെബ്‌സൈറ്റിന്റെ അണിയറപ്രവര്‍ത്തകര്‍. ജയലളിതയ്ക്കാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരേയും വിജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വേയില്‍ 80 ശതമാനത്തില്‍ അധികം പേരം ഡിഎംകെയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നു. ചെന്നൈ വെള്ളപ്പൊക്കത്തെ ജയലളിത കൈകാര്യം ചെയ്ത രീതി ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നത്തിന് തടസ്സം സൃഷ്ടിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/aiadmk-mouthpiece-claims-website-hacked-after-its-poll-shows-dmk-winning-2016-elections

This post was last modified on December 16, 2015 12:52 pm

Related Post
Leave a Comment