X

സിബിഐ റെയ്ഡില്‍ പിടിച്ചെടുത്തത് അന്വേഷണവുമായി ബന്ധമില്ലാത്തവയെന്ന് കെജ്രിവാള്‍

അഴിമുഖം പ്രതിനിധി

ഇന്നലെ ദല്‍ഹി സെക്രട്ടറിയേറ്റില്‍ സിബിഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഫയലുകള്‍ അന്വേഷണവുമായി ബന്ധമില്ലാത്തവയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സിബിഐ പിടിച്ചെടുത്തവയെന്ന് അവകാശപ്പെട്ട് അദ്ദേഹം ചില ഫയലുകളെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ഡിഡിസിഎ ഫയലാണ് പരിശോധിച്ചതെന്നും അവ പിടിച്ചെടുത്തുവെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ താന്‍ മാധ്യമങ്ങളെ കണ്ടതിനുശേഷം അവര്‍ ഫയല്‍ ഉപേക്ഷിച്ചു. ഫയലിന്റെ പകര്‍പ്പ് എടുത്തുവോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ഡിഡിസിഎ അന്വേഷണത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി എന്തുകൊണ്ട് ഭയക്കുന്നുവെന്നും ഡിഡിസിഎ അഴിമതിയില്‍ അദ്ദേഹത്തിന്റെ പങ്കെന്താണെന്നും കെജ്രിവാള്‍ ചോദിച്ചു. ഇന്നലെ രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സിബിഐ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും മുദ്ര വയ്ക്കുകയും ചെയ്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം മോദി സര്‍ക്കാരിന് എതിരെ രംഗത്ത് എത്തിയിരുന്നു.

This post was last modified on December 27, 2016 3:32 pm