X

കാണാതായ അള്‍ജീരിയന്‍ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി

അഴിമുഖം പ്രതിനിധി

കാണാതായ എയര്‍ അള്‍ജീരിയ യാത്ര വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. പുറപ്പെട്ട അള്‍ജിയേഴ്‌സ് വിമാനത്താവളത്തില്‍ തന്നെയാണ് വിമാനം സുരക്ഷിതമായി ഇറങ്ങിയത്. മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. സാങ്കേതിക തകരാര്‍ വന്നതോടെ വിമാനത്തില്‍ നിന്നും പൈലറ്റ് അടിയന്തര സന്ദേശം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം ട്രാക്കിംഗ് സിസ്റ്റത്തില്‍ നിന്നും കാണാതയത്.

അരമണിക്കൂര്‍ വിമാനം റഡാര്‍ സിസ്റ്റത്തില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പരത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവരെ മറ്റൊരു വിമാനത്തില്‍ മാഴ്‌സെയില്‍സിലേക്ക് കൊണ്ടുപോകുമെന്നും വിമാനക്കമ്പനി അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ നിന്നും വിമാനം പുറപ്പെട്ടത്.

This post was last modified on December 27, 2016 4:31 pm