X

ചിത്രത്തെ മോശമാക്കാന്‍ കൈക്കൂലി:കരണ്‍ ജോഹറിനെതിരെ അജയ് ദേവ്ഗണ്‍

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ ആരോപണങ്ങളുമായി അജയ് ദേവ്ഗണ്‍. പുതിയ ദേവ്ഗണ്‍ ചിത്രം ശിവായ് മോശമാക്കി കാണിക്കാന്‍ സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കമാല്‍ ആര്‍ ഖാന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് അജയ് യുടെ ആരോപണം.

കരണ്‍ കൈക്കൂലി നല്‍കിയതിന്‍റെ തെളിവായി അജയ് യുടെ ബിസിനസ് പങ്കാളിയായ കുമാര്‍ മങ്കാത് പതകും കമാല്‍ ഖാനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ ചിത്രം ശിവായ്ക്കൊപ്പമാണ് കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹേ മുഷ്ക്കില്‍ ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുന്നത്. ദേവ്ഗണ്‍ ചിത്രത്തെ മോശമാക്കിയും കരണിന്‍റെ ചിത്രത്തെ പുകഴ്ത്തിയും കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു. അജയ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ ദേവ്ഗണ്‍ ചിത്രത്തെ ഇകഴ്ത്തി ട്വീറ്റ് ചെയ്തത് കരണ്‍ 25ലക്ഷം രൂപ നല്‍കിയതു കൊണ്ടാണെന്ന് കെആര്‍കെ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/XnPJHL

This post was last modified on September 3, 2016 9:08 am