X

മുന്‍ എക്സ്സൈസ് മന്ത്രി കെ ബാബുവിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അഴിമുഖം പ്രതിനിധി 

അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍ എക്സ്സൈസ്  മന്ത്രി കെ ബാബുവിന്‍റെയും മക്കളുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു.

രാവിലെ ആറുമണിയോടെയാണ് വിജിലന്‍സ് സംഘം ബാബുവിന്‍റെ തൃപ്പുണ്ണിത്തുറയിലെ വീട്ടിലും അദ്ദേഹത്തിന്‍റെ വിശ്വസ്തരായ രണ്ടുപേരുടെ കുമ്പളത്തേയും പനങ്ങാട്ടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇതോടൊപ്പം ബാബുവിന്‍റെ രണ്ട് പെണ്മക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. വിജിലന്‍സിന്‍റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ മുതല്‍ തുടങ്ങിയ റെയ്ഡ് നടത്തുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിന് എതിരെ നേരത്തെ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 2:29 pm

Related Post
Leave a Comment