അഴിമുഖം പ്രതിനിധി
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണന്നു എ കെ ആന്റണി. ബിജെപി സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും ആന്റണി പറഞ്ഞു. ബിജെപി അകൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകരും. കേരളത്തിലെ മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ആന്റണി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് ഒരിക്കലും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ല. പത്തുവോട്ട് കൂടുതല്‍ നേടാനാണ് സിപിഎം അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. 25 വര്‍ഷം പിന്നിലുള്ള വികസന നയമാണ് സിപിഎമ്മിനുള്ളതെന്നും ആന്റി ആരോപിച്ചു. അഴിമതിയും ആരോപണവും രണ്ടും രണ്ടാണെന്നും അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ വൈദഗധ്യം നേടിയവരാണ് സിപിഎമ്മുകാരെന്നും ആന്റണി പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും ആന്റണി വ്യക്തമാക്കി.
This post was last modified on December 27, 2016 4:03 pm
Leave a Comment